ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താരങ്ങള്‍ രഹസ്യ ഇഞ്ചക്ഷന് എടുക്കാറുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരവും മുഖ്യ സെലക്ടറുമായ ചേതന്‍ ശര്‍മ. പ്രധാന മത്സരങ്ങള്‍ക്ക് മുമ്പ് കൃത്രിമ ഫിറ്റ്നെസ് കാണിക്കാന്‍ വേണ്ടിയാണ് താരങ്ങള്‍ കുത്തിവെപ്പ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സീ ന്യൂസിന്റെ ഒളിക്യാമറ റിപ്പോര്‍ട്ടിങ്ങിലാണ് ചേതന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
Chetan Sharma 𝙨𝙥𝙞𝙡𝙡𝙨 𝙗𝙚𝙖𝙣𝙨 in an exclusive sting operation by Zee News.
Here is the full thread 🧵#BCCI #IndianCricketTeam #ChetanSharma #SouravGanguly pic.twitter.com/rWWSQonYIl
— CricTracker (@Cricketracker) February 14, 2023
താരങ്ങള്‍ ഫിറ്റ് അല്ലെങ്കിലും ആണെന്ന് വരുത്തി തീര്‍ക്കാനാണ് ഇത്തരം കുത്തിവെപ്പുകള്‍ നടത്തുന്നതെന്നാണ് ചേതന്റെ ആരോപണം. ഇക്കാര്യം ബി.സി.സി.ഐയുടെ ശ്രദ്ധയില്‍ പെട്ടിട്ടും അധികൃതര്‍ കണ്ണടച്ചുവിടുകയാണെന്നും ചേതന്‍ ആരോപിച്ചു.
ഇതിനുപുറമെ ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയും മുന്‍ നായകന് വിരാട് കോഹ്ലിയും തമ്മില്‍ ഈഗോ പ്രശ്നങ്ങളുണ്ടായിരുന്നതായും വിരാട് കരുതിയത് ഗാംഗുലിയെ കൊണ്ടാണ് തന്റെ ക്യാപ്റ്റന്‍സി നഷ്ടപ്പെമായതെന്നുമാണെന്നും ചേതന്‍ ശര്‍മ പറഞ്ഞു.
#ChetanSharma in Zee News Sting Operation.#ViratKohli #RohitSharma #BCCI pic.twitter.com/qFGIi5Uaep
— Fukkard (@Fukkard) February 14, 2023
ക്രിക്കറ്റിന്റെ ചരിത്രത്തിലെ വലിയ വെളിപ്പെടുത്തലുകളാണ് സീ ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്. ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബി.സി.സി.ഐ അംഗം ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. അതേസമയം, ചേതന്‍ ശര്‍മയുടെ ആരോപണങ്ങളോട് ബി.സി.സി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Chetan Sharma spill beans in an exclusive sting operation by Zee News
