
ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ജ്വല്ലറിയായ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ബോബി ആന്റ് മറഡോണ പറക്കും ജ്വല്ലറി ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ജി4410 എന്‍.എ സ്‌കാനിയ ട്രക്ക് ലോകോത്തര വാഹന ഡിസൈനറായ ദിലീപ് ഛാബ്രിയയാണ് മനോഹരമായ ജ്വല്ലറിയായ് രൂപാന്തരപ്പെടുത്തിയത്.
22 ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍, ആന്റി തെഫ്റ്റ് ലേസര്‍ ടെക്‌നോളജി, ജി.പി.എസ് നിയന്ത്രണം, ലോക്കറുകള്‍ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു.

12700 സി.സി എഞ്ചിന്‍, 14 സ്പീഡ് ഗിയര്‍ബോക്‌സ്, 300 ലിറ്റര്‍ കപ്പാസിറ്റിയുള്ള 2 ഡീസല്‍ ടാങ്കുകള്‍ എന്നിങ്ങനെ നിരവധി പ്രത്യേകതകളുള്ള പറക്കും ജ്വല്ലറി പൂര്‍ണ്ണായും എയര്‍കണ്ടീഷന്‍ ചെയ്തതാണ്.
കൂടാതെ ഒരു ബയോടോയ്‌ലറ്റും സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലുടനീളം സ്വര്‍ണ്ണ ഡയമണ്ട് ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമായ് സഞ്ചരിക്കുകയാണ് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പറക്കും ജ്വല്ലറി
