എഡിറ്റര്‍
എഡിറ്റര്‍
ചന്ദ്ര ബോസ് വധക്കേസ്; നിഷാമിന്റെ ഭാര്യ കൂറുമാറി
എഡിറ്റര്‍
Thursday 12th November 2015 2:30pm

Nisam

കൊച്ചി: ചന്ദ്രബോസ് വധക്കേസ് പ്രതി വിവാദ വ്യവസായി നിഷാമിന്റെ ഭാര്യ കേസില്‍ കൂറുമാറി. ചന്ദ്രബോസിനെ നിഷാം കാറിടിച്ചു കൊല്ലുന്നതു കണ്ടു എന്നായിരുന്നു മുമ്പ് നിഷാമിനെതിരെ നല്‍കിയ രഹസ്യ മൊഴിയില്‍ ഭാര്യ അമല്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് താന്‍ കണ്ടില്ലെന്നും, അപകടമരണമാണോ എന്ന് സംശയമുണ്ടെന്നുമാണ് അമല്‍ ഇന്ന് കോടതിയില്‍ പറഞ്ഞത്.

ഇതോടെ അമല്‍ കേസില്‍ കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ ആവശ്യപ്പെടുകയും, കൂറുമാറിയതായി കോടതി പ്രഖ്യപിക്കുകയുമായിരുന്നു. ഇതിനുമുമ്പ് സാക്ഷിപ്പട്ടികയിലായിരുന്നു അമലിനെ ഉള്‍പ്പെടുത്തിയിരുന്നത്. കോടതി നടപടികള്‍ നിരീക്ഷിക്കാനെത്തിയ മുഴുവന്‍ പേരെയും പുറത്താക്കിയ ശേഷമായിരുന്നു അമല്‍ മൊഴി മാറ്റിപ്പറഞ്ഞത്.

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്ര ബോസിനെ ഈ വര്‍ഷം ജനുവരി 29ാം തീയതി ആക്രമിച്ച ശേഷം നിഷാം കാറിടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

Advertisement