
[]തിരുവനന്തപുരം: ചക്കിട്ടപ്പാറ ഖനനാനുമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കത്ത് നല്‍കി.
ഖനനത്തിന് അനുമതി നല്‍കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. വിഷയത്തില്‍ ശക്തയും നീതിയുക്തവുമായ അന്വേഷണം ഉടന്‍ തന്നെ ഉണ്ടാകണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം ഇനിയും വൈകുന്നത് ജനങ്ങള്‍ക്കിടില്‍ സംശയം വളര്‍ത്തും. ഇപ്പോള്‍ തന്നെ വിഷയത്തില്‍ യു.ഡിഎഫ് പ്രവര്‍ത്തകര്‍ക്കിടില്‍ അമര്‍ഷമുണ്ടെന്നും ചെന്നിത്തല കത്തില്‍ പറഞ്ഞിട്ടുണ്ട്.
ഈ മാസം ഏഴിന് ചെന്നിത്തല ചക്കിട്ടപ്പാറ സന്ദര്‍ശിക്കും. ചക്കിട്ടപ്പാറ ഖനന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി കഴിഞ്ഞ ദിവസവും ചെന്നിത്തല രംഗത്തെത്തിയിരുന്നു.
യു.ഡി.എഫില്‍ ചര്‍ച്ച ചെയ്തശേഷം അന്വേഷണമെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. അന്വേഷണം വൈകിപ്പിക്കുന്ന നടപടി ന്യായീകരിക്കാനാവില്ലെന്നാണ് ചെന്നിത്തല വ്യക്തമാക്കിയത്.
ഖനനാനുമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് വി.എം സുധീരന്‍ ഇന്നലെ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു.
ഖനനാനുമതി റദ്ദാക്കാന്‍ കാണിച്ച ആര്‍ജവം സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാന്‍ കാണിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.
വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും സംഭവത്തിലുള്‍പ്പെട്ട എല്ലാവരെയും പുറത്തു കൊണ്ടുവരേണ്ടതുണ്ടെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇന്നത്തെ മന്ത്രിസഭായ യോഗത്തില്‍ ടിപി കേസ് പ്രതികളുടെ ജയിലിലെ ചട്ടലംഘനവും ചക്കിട്ടപ്പാറയിലെ ഖനനാനുമതി വിഷയവും ചര്‍ച്ചയാകും.
ചക്കിട്ടപ്പാറ അടക്കമുള്ള മൂന്ന് വില്ലേജുകളില്‍ സ്വകാര്യ കമ്പനിക്ക് ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാര്‍ ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് അറിയുന്നത്.
സ്വകാര്യ കമ്പനിക്ക് ഇരുമ്പയിര് ഖനനത്തിന് നല്‍കിയ അനുമതി മന്ത്രിസഭായോഗം റദ്ദാക്കിയിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാത്തതിനെതിരെ യുഡിഎഫ് നേതാക്കള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
