കാസര്‍ഗോഡ്: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ സി.ജെ.പി പ്രതിഷേധത്തെ തുടര്‍ന്ന് രാജിവെച്ച കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാനെ പുകഴ്ത്തി കേന്ദ്ര സര്‍വകലാശാല. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു കേരള കേന്ദ്ര സര്‍വകാലാശാല കാസര്‍ഗോഡ് ധര്‍മേന്ദ്ര പ്രധാനെ പ്രശംസിച്ചത്.
മന്ത്രിയുടെ സംഭാവനകള്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു. ഇതോടെ കമന്റ്‌ബോക്‌സില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.
രാജ്യത്തിനും ഉന്നത വിദ്യാഭ്യാസത്തിനും ധര്‍മേന്ദ്ര പ്രധാന്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും സര്‍വകലാശലയുടെ കുറിപ്പില്‍ പറയുന്നു. കൂടാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് അക്കാദമിക് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പ്രധാന്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും സര്‍വകലാശാല പറയുന്നു.
വിദ്യാര്‍ത്ഥികളുടെ 36 ദിവസത്തെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ വെറെ വഴിയില്ലാതെ രാജിവെച്ച ധര്‍മേന്ദ്ര പ്രധാനെ പുകഴ്ത്തി സര്‍വകലാശാല ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവെച്ചതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ട്രോളുകളുമാണ് ഉയരുന്നത്.
Content Highlight: Central University of Kerala praises outgoing Dharmendra Pradhan; students protest.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.