സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ പുതുതായി സൈനിങ് നടത്തിയ താരമാണ് ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം. താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ പരിശീലകന് കാര്‍ലോ ആന്‍സലോട്ടി. കരിം ബെന്‍സെമയുടെ അഭാവം നികത്താന്‍ ബെല്ലിങ്ഹാമിന് സാധിക്കുമെന്നും അദ്ദേഹം വളരെ ഗൗരവമുള്ള കളിക്കാരനാണെന്നും ആന്‍സലോട്ടി പറഞ്ഞു. റേഡിയോ സീരി എയോട് സംസാരിക്കുമ്പോഴാണ് ആന്‍സലോട്ടി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ബെല്ലിങ്ഹാമിന്റെ പ്രവേശം കരിം ബെന്‍സിമയുടെ അഭാവം നികത്തുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അവന് വളരെ ഗൗരവമുള്ള പാകത കൈവന്ന ഒരുപാട് ക്വാളിറ്റിയുള്ള കളിക്കാരനാണ്. അവന്റെ പെര്‍ഫോമന്‍സ് അവനെ അടുത്തറിയാവുന്നവരെ അത്ഭുതപ്പെടുത്തില്ല. ബെല്ലിങ്ഹാമിന് 20 വയസ് മാത്രമെ പ്രായമായിട്ടുള്ളൂ എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്,’ ആന്‍സലോട്ടി പറഞ്ഞു.
Carlo Ancelotti y Jude Bellingham ✨pic.twitter.com/taXkLssByC
— REAL MADRID ♥️ (@AdriRM33) August 23, 2023
അതേസമയം, മികച്ച ക്വാളിറ്റിയുള്ള താരമാണ് ബെല്ലിങ്ഹാമെന്നും എല്ലായിപ്പോഴും മികച്ച പൊസിഷനില്‍ കളിക്കുന്ന താരത്തിന് റയല്‍ മാഡ്രിഡ് ഫാന്‍സിനെ സന്തോഷിപ്പിക്കാനാകുമെന്നും ബ്രസീല്‍ സൂപ്പര്‍ താരം കക്ക പറഞ്ഞിരുന്നു. മാഡ്രിഡ് എക്സ്ട്രയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘മികച്ച ക്വാളിറ്റിയുള്ള കളിക്കാരനാണ് ബെല്ലിങ്ഹാം എന്നാണെനിക്ക് തോന്നുന്നത്. എനിക്കവനെ ഇഷ്ടമാണ്. ഫിസിക്കലി സ്ട്രോങ് ആയിട്ടുള്ള ഒരു മോഡേണ്‍ കളിക്കാരനാണവന്‍. എല്ലായിപ്പോഴും അവന് മികച്ച പൊസിഷനിലായിരിക്കും. അവന് റയല്‍ മാഡ്രിഡ് ഫാന്‍സിനെ സന്തോഷിപ്പിക്കാന്‍ കഴിയും,’ കക്ക പറഞ്ഞു.
Carlo Ancelotti: “Jude Bellingham is an absolutely fantastic player, mature and of exceptional quality. What he does is not surprising to those who know him.” pic.twitter.com/3zXhdxw7NS
— Madrid Universal (@MadridUniversal) August 23, 2023
103 ദശലക്ഷം യൂറോ നല്‍കിയാണ് ജൂഡ് ബെല്ലിങ്ഹാമിനെ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് റയല്‍ മാഡ്രിഡ് ടീമിലെത്തിച്ചത്. അടുത്ത ആറ് സീസണുകളില്‍ താരം സ്പാനിഷ് വമ്പന്മാര്ക്കൊപ്പം പന്ത് തട്ടും.
ബുണ്ടസ് ലിഗയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബെല്ലിങ്ഹാം ആയിരുന്നു ഇക്കൊല്ലത്തെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടായിരുന്ന ഇംഗ്ലീഷ് യുവതാരം. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, പി.എസ്.ജി, ലിവര്‍പൂള്‍ എന്നിവരും താരത്തിനായി രംഗത്തെത്തിയിരുന്നു.
Content Highlights: Carlo Ancelotti praises Jude Bellingham
