എഡിറ്റര്‍
എഡിറ്റര്‍
സെമി തേടി സ്‌ട്രൈക്കേഴ്‌സ്: ലാല്‍ പുറത്തിരിക്കും
എഡിറ്റര്‍
Saturday 2nd March 2013 10:22am

ചെന്നൈ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ഇന്ന് സെമി മത്സരത്തിനായുള്ള ഒരുക്കത്തിലായിരിക്കെ നായകന്‍ മോഹന്‍ലാല്‍ മത്സരത്തിലിറങ്ങില്ല.

Ads By Google

നിര്‍ണായക മത്സരത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട കളിക്കാരന് അവസരം നല്‍കാന്‍ വേണ്ടിയാണു ലാല്‍ വിട്ടുനില്‍ക്കുന്നത്. റണ്‍ റേറ്റിന്റെ മികവുള്ളതിനാല്‍ ഇന്നു കര്‍ണാടകയോടു തോറ്റാല്‍പോലും കേരളം സെമിയിലെത്തിയേക്കും.

പോയിന്റ് നിലയില്‍ റണ്‍ ശരാശരി കൂടി പരിഗണിച്ചാല്‍ കേരളം രണ്ടാമതാണ്. നാളെ മുംബൈ – മറാത്ത മത്സരം മുടങ്ങി പോയിന്റ് പങ്കുവയ്ക്കുന്ന അവസ്ഥ ഉണ്ടായാലേ കേരളം പുറത്തു പോകേണ്ടിവരൂ.

അഞ്ച് പോയിന്റുള്ള കര്‍ണാടകയ്ക്ക് പുറകിലായി ബോജ്പുരി, തെലുങ്കുവാരിയേഴേസ്, മറാത്ത എന്നിവരും നാലു പോയിന്റുമായി കേരളത്തോടൊപ്പമുണ്ട്. റണ്‍ ശരാശരിയിലെ മികവിലൂടെ കേരളം ഒന്നാമതാണ്.

Advertisement