കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. കോഴിക്കോട് പേരാമ്പ്ര കല്ലോട് സ്വദേശിയായ ശശികുമാറിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്.
ഇന്നലെ രാത്രി പതിനൊന്നരയേടെ വീടിന് നേരെ ബോംബേറ് ഉണ്ടാവുകയായിരുന്നെന്ന് ശശികുമാര്‍ പറഞ്ഞു. വീടിന് നേരെ രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞെന്നും ഇതില്‍ ഒന്ന് വീടിന്റെ ചുമരില്‍ തട്ടി പൊട്ടിയെന്നും ശശികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Also Read “കശ്മീരില്‍ പൊലീസിനെ കല്ലെറിയുന്നവരെ വെടിവെച്ച് കൊല്ലും; കേരളത്തിലെത്തിയാല്‍ അവരെ ഭക്തരെന്ന് വിളിക്കും”: ഹര്‍ത്താലിന്റെ വാര്‍ത്ത ദി ടെലഗ്രാഫ് നല്‍കിയതിങ്ങനെ
സംഭവത്തെ തുടര്‍ന്ന് ബോംബ് സ്വകാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.പൊലീസ് കേസ് എടുത്തിട്ടുണ്ട്. തനിക്ക് ഒരു പാര്‍ട്ടിയുമായി ബന്ധമില്ലെന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗമായത് കൊണ്ടായിരിക്കാം വീടിന് നേരെ ആക്രമണം ഉണ്ടായതെന്നും ശശികുമാര്‍ പറഞ്ഞു.
DoolNews Video
