sarath-lal

തലശ്ശേരി നങ്ങാരത്ത് പീടികയില്‍ സി.പി.ഐ.എം സംഘടിപ്പിച്ച കെ.പി ജിജേഷ് സ്മാരക മന്ദിരം ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു ആക്രമണം.

കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കുന്നതിനിടെ വേദിയ്ക്ക് സമീപം ബോംബേറ്.ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സി.പി.ഐ.എം പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ ശരത്‌ലാലിനാണു പരിക്കേറ്റത്.

തലശ്ശേരി നങ്ങാരത്ത് പീടികയില്‍ സി.പി.ഐ.എം സംഘടിപ്പിച്ച കെ.പി ജിജേഷ് സ്മാരക മന്ദിരം ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു ആക്രമണം.

അജ്ഞാത സംഘം ബൈക്കിലെത്തിയാണ് ബോംബേറ് നടത്തിയതെന്ന് സമീപത്തുള്ളവര്‍ പറഞ്ഞു.

അക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം നേതാക്കള്‍ പറഞ്ഞു. സമ്മേളനത്തിന്റെ ബോര്‍ഡും മറ്റും നേരത്തെ ആര്‍.എസ്.എസുകാര്‍ കരിഓയിലൊഴിച്ച് നശിപ്പിച്ചിരുന്നു.