കൊച്ചി: വടക്കന്‍ പറവൂരിലെ നോര്‍ത്ത് കുത്തിയതോടിലെ ജനവാസകേന്ദ്രത്തില്‍ പ്രവര്‍ത്തിച്ച് വന്ന അനധികൃത പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. []

ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ നിര്‍മാണശാല പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തില്‍ സമീപത്തെ പത്തോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.

പത്തോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. സ്‌ഫോടനം രാവിലെയായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വീടുകളുടെ ജനാലകള്‍ തകരുകയും വിള്ളലുകള്‍ രൂപപ്പെടുകയും ചെയ്തു.

കുത്തിയതോട് വലിയ വീട്ടില്‍ സേവ്യര്‍, തയ്യില്‍ ഔസേപ്പ് എന്നിവരുടേതാണ് പടക്കശാല. ജനവാസകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പടക്കശാലയ്‌ക്കെതിരെ നേരത്തേയും പരാതികളുയര്‍ന്നെങ്കിലും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.