reuters
ലാഹോര്‍: മത നിന്ദാകേസില്‍ യുവാവിനെ പാകിസ്താനില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഖൈസര്‍ അയൂബ് എന്ന ക്രിസ്ത്യന്‍ യുവാവിനെയാണ് പഞ്ചാബ് പ്രവിശ്യക്കകത്തുള്ള ചക്‌വാള്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലാഹോറില്‍ നിന്നുള്ള ഇദ്ദേഹം ബ്ലോഗ് വഴി വഴി പ്രവാചകനെതിരെ അപകീര്‍ത്തികരമായ ഭാഷ ഉപയോഗിച്ചു എന്നാണ് പോലീസ് പറയുന്നത്. 2011 ല്‍ കുറ്റകൃത്യം നടത്തിയ ശേഷം ഇയാള്‍ ഒളിവില്‍ ആയിരുന്നുവെന്നുവെന്നും പോലീസ് പറയുന്നു.

2011ല്‍ തലഗാംഗ് സ്വദേശിയാണ് യുവാവിനെതിരെ പരാതി നല്‍കിയിരുന്നത്. ഇയാള്‍ നടത്തുന്ന വെബ്‌സൈറ്റ് വഴിയാണ് പ്രവാചകനെതിരെ അപകീര്‍ത്തി സന്ദേശം നടത്തിയത് എന്നാണ് പറയപെടുന്നത്. പാകിസ്താനില്‍ മതനിന്ദ വളരെ കുറ്റകരമായാണ് കണക്കാക്കപെടുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചാബ് പ്രവിശ്യയില്‍ ഷാമ, ഷെഹ്‌സാദ് എന്നീ ക്രിസ്ത്യന്‍ ദമ്പതികളെ വിശുദ്ധ ഖുര്‍-ആനെ നിന്ദിച്ചു എന്ന പേരില്‍ ജനക്കൂട്ടം അടിച്ചു കൊന്നിരുന്നു.ഇതിന് മുന്‍പ് റാഷിദ് റഹ്മ എന്ന് പേരുള്ള വക്കീലിനെയും ഇത്തരത്തില്‍ ജനക്കൂട്ടം കൊലപെടുത്തിയിരുന്നു. ഭൂരിഭാഗം കേസുകളിലും ഇത്തരത്തില്‍ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ എത്തിക്കുന്നത് അപൂര്‍വമാണ്.