vinay


ജനങ്ങള്‍ പറയുന്നപോലെ അത്ര സുന്ദരിയൊന്നുമല്ല പ്രിയങ്ക. അതിലും ചന്തമുള്ള പെണ്ണുങ്ങള്‍ ബി.ജെ.പിയിലുണ്ട്. പ്രിയങ്കയെക്കാള്‍ എത്ര സുന്ദരിയാണ് സ്മൃതി ഇറാനി. അവര്‍ പോകുന്നിടത്തെല്ലാം വലിയ ജനക്കുട്ടമാണ്.


ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങിയ പ്രിയങ്ക ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്. അശ്ലീല ചുവയുള്ള പരാമര്‍ശങ്ങളുമായി ഉത്തര്‍പ്രദേശിലെ മുന്‍ ബി.ജെ.പി അധ്യക്ഷനായ വിനയ് കത്യാറാണ് രംഗത്തെത്തിയത്.


Also read നമ്പര്‍ വണ്‍ കീപ്പറാകാന്‍ കായിക ക്ഷമത തെളിയിക്കണമെന്ന് സെലക്ഷന്‍ കമ്മിറ്റി: ഇരട്ട സെഞ്ച്വറിയുമായി തലയുയര്‍ത്തി സാഹ


തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യപ്രചാരകയായി പ്രിയങ്കയെ ഇറക്കുമെന്ന റിപ്പോര്‍ട്ടിനോട് വാര്‍ത്താ ചാനലില്‍ പ്രതികരിക്കവേയായിരുന്നു വിനയ് കുമാര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. “എന്ത് താര പ്രചരണം ? ഞാന്‍ അത്തരം കാര്യങ്ങളില്‍ ഒന്നിലും വിശ്വസിക്കുന്നില്ല. അവരെക്കാള്‍ സുന്ദരികളായ ഒരുപാട് പേര്‍ ഉണ്ട്. നായികമാരുണ്ട്. മികച്ച സുന്ദരിമാരായി തന്നെ” എന്നായിരുന്നു ടൈംസ് നൗവില്‍ വിനയ് പറഞ്ഞത്.

ജനങ്ങള്‍ പറയുന്നപോലെ അത്ര സുന്ദരിയൊന്നുമല്ല പ്രിയങ്ക. അതിലും ചന്തമുള്ള പെണ്ണുങ്ങള്‍ ബി.ജെ.പിയിലുണ്ട്. പ്രിയങ്കയെക്കാള്‍ എത്ര സുന്ദരിയാണ് സ്മൃതി ഇറാനി. അവര്‍ പോകുന്നിടത്തെല്ലാം വലിയ ജനക്കുട്ടമാണ്. പ്രിയങ്കയെക്കാള്‍ മികച്ച പ്രാസംഗിക കൂടിയാണ് സ്മൃതി എന്നും രാജ്യസഭാഗം കൂടിയായ കത്യാര്‍ പറഞ്ഞിരുന്നു.

സംഭവം വിവാദമായെങ്കിലും വിഷയത്തില്‍ ഇത് വരെ ഖേദം പ്രകടിപ്പിക്കാന്‍ വിനയ് തയ്യാറായിട്ടില്ല.