biju-org668

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനുമായി  നടത്തിയ ബിസിനസ് രേഖകള്‍ സോളാര്‍ കമ്മീഷന് മുന്നില്‍ അടുത്തദിവസം തന്നെ ഹാജരാക്കുമെന്ന് പ്രതി ബിജു രാധാകൃഷ്ണന്‍.

തന്നെ കള്ളനൊന്നും കൊലപാതകിയെന്നും വിളിക്കാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മികമായി അവകാശമില്ല. താന്‍ ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാകേണ്ടി വരുമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കോടതിയിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു ബിജുരാധാകൃഷ്ണന്റെ പ്രതികരണം.

ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടട്ടെ. കള്ളനും കൊലപാതകിയും ആരാണെന്ന് അപ്പോഴറിയാമെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

സിഡി കണ്ടെത്താന്‍ കോയമ്പത്തൂരിലേക്ക് നടത്തിയ യാത്രയെ കളിയാക്കുന്നത് അത് പൊളിച്ചവര്‍ തന്നെയാണെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.