അഭിനയിക്കാന്‍ അച്ഛന്‍ എന്നെ നിര്‍ബന്ധിച്ചിരുന്നില്ല; സിനിമയില്‍ ഞാന്‍ കറങ്ങി തിരിഞ്ഞ് എത്തിച്ചേര്‍ന്നത്: ഭാവന
Malayalam Cinema
അഭിനയിക്കാന്‍ അച്ഛന്‍ എന്നെ നിര്‍ബന്ധിച്ചിരുന്നില്ല; സിനിമയില്‍ ഞാന്‍ കറങ്ങി തിരിഞ്ഞ് എത്തിച്ചേര്‍ന്നത്: ഭാവന
ഐറിന്‍ മരിയ ആന്റണി
Wednesday, 4th February 2026, 6:00 pm

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന. നമ്മള്‍ എന്ന സിനിമയിലെ പരിമളം എന്ന കഥാപാത്രമായി വെള്ളിത്തിരയിലേക്ക് ചേക്കേറി ഭാവന ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം നേടി. സ്വപ്‌നക്കൂട്. ഛോട്ടാ മുംബൈ തുടങ്ങി നിരവധി മലയാള സിനിമകളില്‍ അഭിനയിച്ച ഭാവന തെലുങ്കിലും തമിഴിലും കന്നഡയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

നീണ്ട 22വര്‍ഷത്തെ കരിയറില്‍ 89 സിനിമകളില്‍ അഭിനയിച്ച ഭാവനയുടെ വാരാനിരിക്കുന്ന ചിത്രമാണ് അനോമി. സിനിമാറ്റോഗ്രാഫറായി ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിച്ചയാളാണ് ഭാവനയുടെ അച്ഛന്‍. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ അച്ഛന്‍ തന്നെ എന്തെങ്കിലും തരത്തില്‍ ഇന്‍ഫ്‌ളൂവെന്‍സ് ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നടി.

അച്ഛന്‍ വര്‍ക്ക് ചെയ്തിരുന്ന സമയത്ത് താന്‍ വളരെ ചെറുതാണെന്നും ടെക്‌നിക്കലി സിനിമയെ കുറിച്ച് അപ്പോഴൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും ഭാവന പറയുന്നു.

‘ സിനിമാ ലൊക്കേഷന്‍ കഥകള്‍ പറയുമെന്നല്ലാതെ, ടെക്‌നിക്കലി പറഞ്ഞ് തന്നാല്‍ മനസിലാകുന്ന പ്രായമൊന്നും ആയിരുന്നില്ല. പിന്നീട് കുറച്ച് കഴിഞ്ഞപ്പോള്‍ സിനിമയൊക്കെ വിട്ട് അച്ഛന്‍ റിയലെസ്‌റ്റേറ്റ് പരിപാടികള്‍ക്ക് പോയി. അപ്പോഴും സിനിമ എന്നത് ഒരു മാജിക്കായി തന്നെ അവിടെ നിന്നു. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു കുടയുടെ പരസ്യം ഞാന്‍ ചെയ്തു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ടെലിഫിലിം ചെയ്തു.

അങ്ങനെ പതിയേ സിനിമയിലേക്ക് വരികയായിരുന്നു. പക്ഷേ അച്ഛന്‍ ഒരിക്കലും ആരോടും മോളേ അഭിനയിപ്പിക്കണം എന്ന് പറഞ്ഞിട്ടൊന്നും ഇല്ല. അത് കറങ്ങി തിരിഞ്ഞ് എന്റെയടുത്തേക്ക് വന്നതാണ്. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ഞാന്‍ കഷ്ടപ്പെടുകയോ ആരോടെങ്കിലും അവസരം ചോദിക്കുകയും ഒന്നും ചെയ്തിട്ടില്ല. സിനിമയ്ക്ക് കമിറ്റ് ചെയ്ത് ലൊക്കേഷനില്‍ വരുമ്പോള്‍ ബാലചന്ദ്രന്റെ മോളാണോയെന്ന് പലരും ചോദിക്കും,’ ഭാവന പറഞ്ഞു.

സമയത്തിന് ലൊക്കേഷനില്‍ എത്തണം, എല്ലാവരെയും ഒരുപോലെ ട്രീറ്റ് ചെയ്യണം എന്നിങ്ങനെയുള്ള ഉപദേശങ്ങള്‍ അച്ഛന്‍ നല്‍കിയിരുന്നുവെന്നും അന്ന് അച്ഛന്‍ പറഞ്ഞ് തന്ന കാര്യങ്ങള്‍ താന്‍ അത്ര സീരിയസയായല്ല എടുത്തതെന്നും ഭാവന പറഞ്ഞു. അത്തരത്തിലൊരു അച്ചടക്കം സിനിമയില്‍ പാലിക്കണമെന്ന് തന്റെ അടുത്ത് പറഞ്ഞത് അച്ഛനാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

റീ ഇന്‍ഡ്രൊഡ്യൂസിങ് ഭാവന എന്ന വിശേഷണത്തോടെ എത്തുന്ന അനോമി ഫെബ്രുവരി 6 നാണ് നതിയേറ്ററുകളിലെത്തുന്നത്. റിയാസ് മാരാത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ റഹ്‌മാന്‍, ബിനു പപ്പു തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: Bhavana talks about her father

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.