‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ബാലൻ ദി ബോയ്’. തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ‘ആവേശം’ എന്ന ചിത്രത്തിന്റെ സംവിധായകനായ ജത്തു മാധവൻ തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രം ഇന്നലെ തിയേറ്ററിൽ എത്തിയതോടെ മികച്ച പ്രതികരണങ്ങൾ ആണ് നേടുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിലെ അമ്മയുടെയും കുട്ടിയുടെയും പ്രകടങ്ങൾക്ക് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.
ഫർസാന പാലത്തിങ്കൽ എന്ന പുതുമുഖ നടിയാണ് ബാലനിലെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബാലനിലെ കുട്ടി ആയി എത്തിയ ആദിശേഷൻ എന്ന ബാലതാരത്തിനും തിയേറ്ററുകളിൽ കയ്യടികൾ നിറയുന്നു.
ഇപ്പോൾ ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലൂടെ പ്രേക്ഷകരെ വീണ്ടും കയ്യിലെടുത്തിരിക്കുകയാണ് കുട്ടി ബാലൻ ആദിശേഷൻ. ടൊവിനോ തോമസിന്റെ കൂടെയുള്ള അഭിനയത്തെ കുറിച്ച് മാധ്യമ പ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് ആദിശേഷൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
താൻ ടൊവിനോ അങ്കിളിനെ കണ്ടത് കൊണ്ട് മാത്രമാണ് ബാലനിൽ അഭിനയിക്കാൻ എത്തിയതെന്നും, അദ്ദേഹത്തെ കണ്ടപ്പോൾ തന്റെ താൻ കിളി പോയി നിൽക്കുകയായിരുന്നു എന്നും ആദിശേഷൻ ചിരിയോടെ പറയുന്നു.
‘ഞാൻ ആദ്യമായിട്ടാണ് പാർട്ടിക്ക് ഒക്കെ വരുന്നത്. എനിക്ക് ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു സിനിമയിൽ അഭിനയിക്കാൻ. ഞാൻ ഒരു ഷോട്ട് ഫിലിം ചെയ്തിരുന്നു. അത് ഗണപതി ചേട്ടൻ കണ്ടിട്ടാണ് എന്നെ വിളിച്ചത്.ടൊവി അങ്കിൾ സൂപ്പർ ആയിരുന്നു. ടൊവി അങ്കിളിനെ കണ്ടിട്ടാണ് ഞാൻ ഈ സിനിമയിൽ വന്നത് തന്നെ. ആദ്യമായി കണ്ടപ്പോൾ തന്നെ ഞാൻ കിളി പോയി നിൽക്കുകയായിരുന്നു’, ആദിശേഷൻ പറഞ്ഞു.
Content Highlight:Balan Movie Child Artist Adisheshan talks bout balan movie