കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചു.
കോഴിക്കോട്: സംസ്ഥാനത്ത് ബലിപെരുന്നാള്‍ സെപ്തംബര്‍ 12 തിങ്കളാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.
കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനാല്‍ നാളെ ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്നും ഇതനുസരിച്ച് സെപ്തംബര്‍ 12 തിങ്കളാഴ്ച ബലിപെരുന്നാള്‍ ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍, സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ അറിയിച്ചു.
ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്ര തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവിയും ബലിപെരുന്നാള്‍ സെപ്തംബര്‍ 12നായിരിക്കുമെന്ന് അറിയിച്ചു.
