ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തുന്ന ചിത്രമാണ് പ്രതിഛായ. നിവിന്‍ പോളിക്ക് പുറമെ ബാലചന്ദ്ര മേനോന്‍, ഷറഫുദ്ദീന്‍, മണിയന്‍പിള്ള രാജു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം മാര്‍ച്ച് 26നാണ് തിയേറ്ററുകളിലെത്തുന്നത്.
ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തുന്ന ചിത്രമാണ് പ്രതിഛായ. നിവിന്‍ പോളിക്ക് പുറമെ ബാലചന്ദ്ര മേനോന്‍, ഷറഫുദ്ദീന്‍, മണിയന്‍പിള്ള രാജു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം മാര്‍ച്ച് 26നാണ് തിയേറ്ററുകളിലെത്തുന്നത്.
പൊളിറ്റിക്കല്‍ ഡ്രാമ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മിക്കുന്നത്.

ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ ചിത്രത്തിലെ കാസ്റ്റിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് ബി. ഉണ്ണികൃഷ്ണന്‍. സിനിമയില്‍ നിവിന്‍ ഉള്‍പ്പടെയുള്ള അഭിനേതാക്കളുമായി താന്‍ ആദ്യമായാണ് സഹകരിക്കുന്നതെന്നും ഷറഫുദ്ദീന്‍ സിനിമയിലേക്ക് യാദൃശ്ചികമായാണ് വന്നതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് ഷറഫുദ്ദീന്‍ എത്തുന്നത്.
‘ സാധാരണ രാഷ്ട്രീയകാരുടെ വേഷങ്ങള്‍ ചെയ്യുമ്പോള്‍ വരുന്ന പേരുകളൊക്കെ മാറ്റി വ്യത്യസ്തമായ രീതിയിലാണ് പ്രതിഛായയില്‍ അഭിനേതാക്കളെ കാസ്റ്റ് ചെയ്തത്. മണിയന്‍പിള്ള രാജു , ഹരിശ്രീ അശോകന്‍ തുടങ്ങി എല്ലാവരുമായി ഞാന്‍ ആദ്യമായാണ് സിനിമ ചെയ്യുന്നത്. ഈ സിനിമയിലെ മറ്റൊരു പ്രധാന റോളിലേക്ക് ആരെ കാസ്റ്റ് ചെയ്യുമെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ഒരുപാട് ആലോചനകള്‍ക്ക് ശേഷമാണ് ഷറഫുദ്ദീനില്‍ എത്തിയത്.

ഷറഫുദ്ദീന്‍ എന്നോട് ഇങ്ങോട്ട് പറഞ്ഞപ്പോഴാണ് എനിക്കത് സ്‌ട്രൈക്ക് ചെയ്തത്. ആ കഥാപാത്രത്തിനായി കാസ്റ്റിങ് എനിക്ക് നടത്താന്‍ കഴിയാതിരുന്നപ്പോഴാണ് ഒരു ഫങ്ഷനില്‍ വെച്ച് ഷറഫിനെ അപ്രതീക്ഷിതമായി കാണുന്നത്. എന്നെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞു.. ‘സാര്‍ നിവിന്റെ പടം അല്ലേ ചെയ്യുന്നത് വില്ലന്‍ വേഷമുണ്ടെങ്കില്‍ എന്ന വിളിക്കണം കേട്ടോ’ എന്ന്.
അപ്പോഴാണ് ഷറഫുദ്ദീനെ കാസ്റ്റ് ചെയ്യാം എന്നൊരു ചിന്ത തന്റെ മനസിലേക്ക് വന്നതെന്നും നിവിന്‍ പോളിയും ഷറഫുദ്ദീനും ഇതുവരെ ചെയ്തതെല്ലാം റൊമാന്റിക് കോമഡി ചിത്രങ്ങളാണെന്നും അതില്‍ നിന്ന് വ്യത്യസ്തമാകും പ്രതിച്ഛായയെന്നും ബി. ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ചന്ദ്രുസെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സംവിധാനം ജസ്റ്റിന്‍ വര്‍ഗീസാണ്. ബൈജു ഗോപാലന്‍, വി.സി പ്രവീണ്‍ എന്നിവര്‍ സഹനിര്‍മാതാക്കള്‍ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ കൃഷ്ണമൂര്‍ത്തി, ദുര്‍ഗ ഉണ്ണികൃഷ്ണന്‍ എന്നിവരാണ്. മനോജ് സി.എസാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.
Content Highlight: B. Unnikrishnan on casting Sharafuddin in the movie Pratichaya