നിവിന്‍ പോളിക്കൊപ്പം സര്‍വ്വം മായയില്‍ കൈയടി നേടിയ മറ്റൊരു കഥാപാത്രമായിരുന്നു റിയ ഷിബു അവതരിപ്പിച്ച ഡെലൂലു. മനുഷ്യരെ കണ്ട് പേടിക്കുന്ന പ്രേതം എന്ന കണ്‍സപ്റ്റ് വളരെ രസകരമായി സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. റിയ ഷിബുവിന്റെ പ്രകടനത്തെയും പലരും അഭിനന്ദിച്ച് രംഗത്തെത്തുന്നുണ്ട്. എന്നാല്‍ ഇതോടൊപ്പം മറ്റ് ചില താരതമ്യ പോസ്റ്റുകളും വൈറലായിരിക്കുകയാണ്.
ഡെലൂലുവിന് മുമ്പ് മലയാളികളുടെ മനസില്‍ ഇടംപിടിച്ച ക്യൂട്ട് ആത്മാക്കളെക്കുറിച്ചുള്ള പോസ്റ്റുകള്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്നുണ്ട്. അതിലൊന്നാണ് ആയുഷ്‌കാലം എന്ന ചിത്രത്തിലെ എബി മാത്യു. കമല്‍ സംവിധാനം ചെയ്ത് 1992ല്‍ റിലീസായ ആയുഷ്‌കാലത്തില്‍ ജയറാമാണ് ആത്മാവായി പ്രത്യക്ഷപ്പെട്ടത്. എബി എന്ന കഥാപാത്രത്തിന്റെ ഹൃദയം സ്വീകരിച്ച ബാലകൃഷ്ണന്റെ കൂടെ എബി കൂടെ കൂടുന്നതാണ് ചിത്രത്തിന്റെ കഥ.
അതുവരെ കണ്ട ഹൊറര്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഫീല്‍ ഗുഡ് ചിത്രമായിരുന്നു ആയുഷ്‌കാലം. ജയറാമിന്റെയും മുകേഷിന്റെയും മികച്ച പെര്‍ഫോമന്‍സാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇന്നും ചിത്രത്തിന് പ്രത്യേക ഫാന്‍ബേസുണ്ട്. ആയുഷ്‌കാലം പോലെ പ്രേക്ഷകപ്രീതി നേടിയ മറ്റൊരു ചിത്രമാണ് സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി.
അനില്‍- ബാബു കോമ്പോയുടെ സംവിധാനത്തില്‍ 1993ല്‍ റിലീസായ ഫാന്റസി ചിത്രമാണ് സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി. ആത്മാവല്ലെങ്കിലും ചാത്തന്‍ എന്ന കോണ്‍സെപ്റ്റാണ് ചിത്രം പിന്തുടര്‍ന്നത്. ചാത്തുണ്ണിയായിട്ടുള്ള ഇന്നസെന്റിന്റെ പെര്‍ഫോമന്‍സാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സര്‍വ്വം മായയുടെ റിലീസിന് ശേഷം ഈ രണ്ട് ചിത്രങ്ങളും വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
പ്രേക്ഷകരുമായി കണക്ടായാല്‍ മാത്രം വര്‍ക്കാകുന്ന ഴോണറുകളിലൊന്നാണ് ഫാന്റസി. ഇത്തരം സിനിമകളിലെ പ്രധാന എലമെന്റ് വര്‍ക്കാകുന്നതില്‍ സംവിധായകനും അഭിനേതാക്കള്‍ക്കുമുള്ള പങ്ക് ചെറുതല്ല. രണ്ടാമത്തെ സിനിമയായിരുന്നിട്ട് കൂടി ഇത്തരമൊരു കഥാപാത്രം റിയയില്‍ ഭദ്രമായിരുന്നു. സര്‍വ്വം മായ കണ്ടവരുടെയെല്ലാം മനസില്‍ കടന്നുകൂടിയത് ഡെലൂലുവാണ്.
എന്നാല്‍ റിയക്ക് മുമ്പ് ഇത്തരം കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിച്ചിട്ടുള്ള ജയറാമും ഇന്നസെന്റുമെല്ലാം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഇതോടൊപ്പം വിസ്മയത്തുമ്പത്തിലെ റീത്തയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു.
Content Highlight: Ayushkalam and Sakshal Sreeman Chathunni movie discussing after the OTT release of Sarvam Maya