ശിവകാര്ത്തികേയന് നായകനാവുന്ന സൈ ഫൈ ചിത്രം അയലാന്റെ റിലീസ് ഡേറ്റ് പുറത്ത്. ഈ വര്‍ഷം ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
അന്യഗ്രഹ ജീവിക്കൊപ്പം ശൂന്യാകാശത്തുകൂടി പറക്കുന്ന ശിവകാര്‍ത്തികേയനെയാണ് റിലീസ് ഡേറ്റ് പുറത്ത് വിട്ട പോസ്റ്ററില്‍ കാണിക്കുന്നത്. ‘അന്യഗ്രഹത്തില്‍ നിന്നുമുള്ള നമ്മുടെ ബഡി അയലാന് അവന്റെ ലക്ഷ്യസ്ഥാനത്ത് എത്തും. 2023 ദീപാവലിക്ക് തിയേറ്ററുകളിലേക്കെത്തുന്നു,’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ 24എ.എം. ട്വീറ്റ് ചെയ്തത്.

ആര്. രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്.ഡി. രാജ, കൊട്ടാപ്പടി ജെ. രാജേഷ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. എ.ആര്. റഹ്മാനാണ് അയലാന്റെ സംഗീത സംവിധാനം.
ശിവകാര്ത്തികേയന് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മാവീരന്റെ റിലീസും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മഡോണി അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 11നാണ് പ്രദര്‍ശനത്തിന് എത്തുക മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. സംവിധായകന് എസ്. ശങ്കറിന്റെ മകള്‍ അദിതിയാണ് മാവീരനില്‍ നായികയാവുന്നത്.
Our extraterrestrial buddy #Ayalaan 👽 will reach his destination – the theaters worldwide on DIWALI 2023 🥳
Get geared up to celebrate the occasion with our intergalactic pal 🎉🎊#AyalaanFromDiwali2023@Siva_Kartikeyan @arrahman @Ravikumar_Dir @kjr_studios @Phantomfxstudio pic.twitter.com/1bwysP6CQC
— 24AM (@24AMSTUDIOS) April 24, 2023
ശിവകാര്ത്തികേയന് നായകനായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം പ്രിന്‍സ് ആണ്. അനുദീപ് കെ. വി ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് കാര്യമായ വിജയം നേടാനായിരുന്നില്ല. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്ത്തികേയന് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ഉക്രൈന് താരം മറിയ റ്യബോഷ്പ്കയായിരുന്നു നായിക.
Content Highlight: ayalaan movie release date
