മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. മുതിര്‍ന്ന നേതാവായ എം.കെ. മുനീറിന് സീറ്റില്ല. രണ്ട് വനിതകളും പട്ടികയിലിടം പിടിച്ചു. പേരാമ്പ്രയില്‍ ഫാത്തിമ തെഹ്‌ലിയയും കൂത്തുപറമ്പില്‍ നിന്നും ജയന്തി രാജനും മത്സരത്തിനിറങ്ങും. എം.കെ. മുനീര്‍ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കോഴിക്കോട് സൗത്തില്‍ നിന്നും ഫൈല്‍ ബാബു മത്സരിക്കും.
താന്‍ മത്സരിക്കുന്നില്ലെന്നും മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും എം.കെ. മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നതെന്നും താന്‍ അനുസരിക്കുമെന്നും മുനീര്‍ പറഞ്ഞു. ഫൈസല്‍ ബാബുവിനെ ജയിപ്പിക്കേണ്ടത് പാര്‍ട്ടിയുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.