ന്യൂദല്‍ഹി: ബീഹാറിലെ പോളിങ് ബൂത്തിനു മുമ്പില്‍ വോട്ടര്‍മാരോട് അഭിപ്രായം തേടിയ റിപ്പബ്ലിക് ടി.വിയിലെ മാധ്യമപ്രവര്ത്തകന് കിട്ടിയത് എട്ടിന്റെ പണി. വോട്ടര്‍മാര്‍ കൂട്ടത്തോടെ ബി.ജെ.പിയേയും മോദി സര്‍ക്കാറിനേയും വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ വരിയിലുണ്ടായിരുന്ന കാവി ഷാള്‍ ധരിച്ച യുവാവിനെ തേടി മാധ്യമപ്രവര്ത്തകന് നീങ്ങി. എന്നാല്‍ ഇയാള്‍ മോദിയ്ക്കെതിരെ പൊട്ടിത്തെറിച്ചതോടെ മാധ്യമപ്രവര്ത്തകന് മെല്ലെ തടിയൂരി.
റിപ്പബ്ലിക് ടി.വിയിലെ പ്രകാശിനാണ് ഈ അനുഭവമുണ്ടായത്. വോട്ടു ചെയ്യാനായി ക്യൂ നിന്ന ചില വോട്ടര്‍മാരോട് ആര്‍ക്കാണ് നിങ്ങള്‍ വോട്ടു ചെയ്യുകയെന്നാണ് അദ്ദേഹം ചോദിച്ചത്.
പലരും മോദി ഭരണത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് വരിയിലുണ്ടായിരുന്ന കാവി ഷാള്‍ ധരിച്ച യുവാവിന്റെ അടുത്തേക്ക് പ്രകാശ് നീങ്ങിയത്. എന്നാല്‍ രോഷത്തോടെയാണ് ഈ യുവ വോട്ടര്‍ പ്രതികരിച്ചത്.
‘എന്തു പ്രശ്നങ്ങളാണ് ഞാന്‍ വോട്ടു ചെയ്യുമ്പോള്‍ ചിന്തിക്കേണ്ടത്? സ്മാര്‍ട്ട് സിറ്റികള്‍ നല്‍കാമെന്നായിരുന്നു ബി.ജെ.പി ഞങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയത്. അവര്‍ ഒന്നും കൊണ്ടുതന്നില്ല, മദര്‍****. ‘ ഇതോടെ റിപ്പബ്ലിക് ടി.വി പെട്ടെന്ന് മൈക്ക് നീക്കുകയും ആര്.ജെ.ഡിയുടെ തെരഞ്ഞെടുപ്പു ചിഹ്നത്തെപ്പറ്റി സംസാരിക്കുകയുമായിരുന്നു. ബീഹാറില്‍ ബി.ജെ.പിയുടെ എതിരാളിയാണ് ആര്.ജെ.ഡി.
ലൈവായായിരുന്നു ഈ സംഭാഷണം സംപ്രേഷണം ചെയ്തത്.
അതിനിടെ, ഏതു പാര്‍ട്ടിക്കാണ് നിങ്ങള്‍ വോട്ടു ചെയ്തതെന്ന് ചോദിച്ചതിന് പ്രകാശിനും റിപ്പബ്ലിക് ടി.വിയ്ക്കുമെതിരെ വലിയ തോതില്‍ വിമര്‍ശനമുയരുന്നുണ്ട്. ഇത് പെരുമാറ്റചട്ട ലംഘനമാണെന്ന് പല മാധ്യമപ്രവര്‍ത്തകരും പറയുന്നത്.
ഏഴ് സംസ്ഥാനങ്ങളിലായുള്ള 51 ലോക്സഭാ മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പു നടക്കുന്നത്.
WATCH: When LIVE vox pops go horribly wrong on air! Watch till the end!! ?? pic.twitter.com/Y7oizvGqSl
— Prashant Kumar (@scribe_prashant) May 6, 2019
