ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി.

നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ കാലാവധി സെപ്തംബര്‍ അഞ്ചിന് പൂര്‍ത്തിയാവും. ഈ പശ്ചാത്തലത്തിലാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്.

കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ഡണര്‍മാര്‍ക്കും മാറ്റമുണ്ട്. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന കല്‍രാജ് മിശ്രയെ രാജസ്ഥാന്‍ ഗവര്‍ണറായി നിയമിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബന്ദാരു ദത്താത്രയ ഹിമാചലിലും തമിഴ്നാട് ബി.ജെ.പി അധ്യക്ഷയായിരുന്ന തമിളിസൈ സൗന്ദര്‍ രാജന്‍ തെലുങ്കാനയിലും ഗവര്‍ണറാകും.

ഭഗത് സിങ് കോഷിയാരിയാണ് മഹാരാഷ്ട്രയിലെ പുതിയ ഗവര്‍ണര്‍. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയായിരുന്നു ഇദ്ദേഹം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ