ഇന്‍ഡസ്ട്രിയില്‍ എനിക്ക് ഏറ്റവും ആശ്രയിക്കാന്‍ പറ്റുന്ന രണ്ട് പേരില്‍ ഒരാള്‍ ദുല്‍ഖര്‍, ഞാന്‍ ഡൗണായിരിക്കുമ്പോള്‍ പുള്ളി എനിക്ക് ടെക്സ്റ്റ് ചെയ്യും: അനുപമ പരമേശ്വരന്‍
കരിയറിന്റെ തുടക്കത്തില്‍ നേരിടേണ്ടി വന്ന സൈബര്‍ അറ്റാക്കിനെ അവഗണിച്ച് സിനിമാലോകത്ത് സ്വന്തമായൊരു അടയാളം ഉണ്ടാക്കിയെടുത്ത നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തിലൂടെ സിനിമാജീവിതം ആരംഭിച്ച അനുപമ പിന്നീട് തമിഴിലും തെലുങ്കിലും തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. വളരെയധികം ടോക്‌സിക്കായ ഒരു ബന്ധത്തില്‍ നിന്ന് താന്‍ പുറത്തുകടന്നെന്ന താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
റിലേഷന്‍ഷിപ്പിന്റെ സമയത്ത് താന്‍ നേരിടേണ്ടി വന്ന നാര്‍സിസിസ്റ്റിക് അബ്യൂസിനെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഒരുപാട് പ്രയാസപ്പെട്ടാണ് താന്‍ അതില്‍ നിന്ന് പുറത്തുവന്നതെന്നും അതിനെക്കുറിച്ച് തുറന്നുപറയണമെന്ന് തീരുമാനിച്ചിരുന്നെന്നും അനുപമ പറഞ്ഞത് വലിയ വാര്‍ത്തയായി.
അനുപമ പരമേശ്വരന്‍ Photo: Screen grab/ I’m with Dhanya Varma
ഇപ്പോഴിതാ ഇന്‍ഡസ്ട്രിയില്‍ തനിക്ക് എല്ലായ്‌പ്പോഴും ആശ്രയിക്കാവുന്നവരെക്കുറിച്ച് സംസാരിക്കുകയാണ് അനുപമ. അതില്‍ ആദ്യത്തേത് ദുല്‍ഖര്‍ സല്‍മാനാണെന്ന് താരം പറയുന്നു. പെട്ടെന്ന് ചോദിക്കുമ്പോള്‍ ആദ്യം വരുന്ന പേര് ദുല്‍ഖറിന്റേതാണെന്നും വേറെയും ഒരുപാട് പേരുണ്ടെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. ധന്യ വര്‍മയോട് സംസാരിക്കുകയായിരുന്നു താരം.
‘ഈ ചോദ്യം കേള്‍ക്കുമ്പോള്‍ ആദ്യം വരുന്ന പേര് ദുല്‍ഖറിന്റേതാണ്. എപ്പോഴെല്ലാം ഞാന്‍ ഡൗണായിരിക്കുന്നുണ്ടോ, അപ്പോഴൊക്കെ ദുല്‍ഖര്‍ എനിക്ക് മെസേജയക്കും. എനിക്ക് അത് കാണുമ്പോള്‍ അത്ഭുതമാണ്. ദുല്‍ഖറിനോട് കുറച്ച് നേരം സംസാരിച്ചാല്‍ പിന്നെ ഞാന്‍ ഓക്കെയാകും. ദുല്‍ഖറിനെപ്പോലെ എനിക്ക് റിലൈ ചെയ്യാന്‍ പറ്റുന്നയാളാണ് റാം. തെലുങ്കിലെ റാം പൊത്തിനേനി.
ദുല്‍ഖര്‍, റാം പൊത്തിനേനി Photo: Pro Kerala
ഇപ്പോള്‍ കുറച്ചുദിവസമായി എന്നെ വിളിച്ച് ഓക്കെയാണോ എന്നും എന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കാനും ധാരാളം പേരുണ്ട്. അതെല്ലാം എനിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്. പക്ഷേ, ഇവരെക്കാളൊക്കെ എനിക്ക് എപ്പോഴും ആശ്രയിക്കാന്‍ പറ്റുന്നത് ദുല്‍ഖറിനെ മാത്രമാണ്,’ അനുപമ പരമേശ്വരന്‍ പറയുന്നു.
താന്‍ നേരിട്ട നാര്‍സിസിസ്റ്റിക് അബ്യൂസിനെക്കുറിച്ചും അനുപമ സംസാരിച്ചു. പലപ്പോഴും അയാളുടെ മൂഡ് വ്യത്യസ്തമായിരിക്കുമെന്നും അതുമായി പൊരുത്തപ്പെട്ട് പോകാന്‍ ബുദ്ധിമുട്ടായിരുന്നെന്നും താരം പറഞ്ഞു. നിര്‍ത്തിപ്പോകാമെന്ന് പറഞ്ഞ ശേഷം വീണ്ടും വന്ന് തന്നോട് കെഞ്ചുമായിരുന്നെന്നും വളരെ പ്രയാസമായിരുന്നു ആ സമയമെന്നും അനുപമ പറയുന്നു.
Content Highlight: Anupama Parameswaran saying Dulquer is one of the person she can rely with