ചേട്ടാ, എനിക്ക് കുറച്ച് പൈസ തരുവോ, നാളെ തരാം' പ്രണവ് ചോദിച്ചു; അത്രയും നിഷ്കളങ്കനാണ്: അനിൽ ജോൺസൺ
Malayalam Cinema
ചേട്ടാ, എനിക്ക് കുറച്ച് പൈസ തരുവോ, നാളെ തരാം' പ്രണവ് ചോദിച്ചു; അത്രയും നിഷ്കളങ്കനാണ്: അനിൽ ജോൺസൺ
നന്ദന എം.സി
Monday, 8th June 2026, 10:30 am

പ്രണവ് മോഹൻലാലിന്റെ ലളിതമായ ജീവിതശൈലിയെക്കുറിച്ചും വ്യത്യസ്തമായ ചിന്താഗതിയെക്കുറിച്ചും സഹപ്രവർത്തകർ പലപ്പോഴും സംസാരിക്കാറുണ്ട്. ഇപ്പോഴിതാ അതേക്കുറിച്ച് മനസ് തുറക്കുകയാണ് ആദി, ദൃശ്യം അടക്കമുള്ള ചിത്രങ്ങളുടെ സംഗീത സംവിധായകനായ അനിൽ ജോൺസൺ.

പ്രണവ് മോഹൻലാൽ, Photo: X.com

പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ച ആദിയുടെ സംഗീത സംവിധാനം നിർവഹിച്ചതും അനിൽ ജോൺസൺ തന്നെയായിരുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രണവിനെക്കുറിച്ചുള്ള അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചത്.

‘പല സ്ഥലങ്ങളിലും ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ആളുകൾ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെടും. എന്നാൽ അതിനെ എതിർത്ത് ഒന്നും പറയാറില്ല. എനിക്കൊക്കെ പലപ്പോഴും തോന്നിയിട്ടുണ്ട്, ഇതൊക്കെ പുള്ളിക്ക് ബോറടിക്കില്ലേയെന്ന്. ഒരിക്കൽ ഞാൻ അത് ചോദിച്ചപ്പോൾ, ‘ചേട്ടാ, നാലഞ്ച് ദിവസമായി ഇതുതന്നെയാണ് അവസ്ഥ’ എന്നാണ് പറഞ്ഞത്.

പ്രണവ് മോഹൻലാൽ, അനിൽ ജോൺസൺ, Photo: X.com

പിന്നെ അദ്ദേഹം പറഞ്ഞു, ‘എന്റെ സ്റ്റൈൽ ഓഫ് ലൈഫ് ഇങ്ങനെയാണ്’ എന്നാണ്. അദ്ദേഹം ഒന്നിനോടും ഭയങ്കരമായി അറ്റാച്ഡ് ആവുന്ന ആളല്ല. ഫ്രണ്ട്ഷിപ്പിന്റെ കാര്യവും അങ്ങനെ തന്നെയാണ്. ഇപ്പോൾ നമ്മൾ കണ്ടാൽ, പണ്ട് കണ്ട അതേ സ്നേഹം തന്നെ ഉണ്ടാകും. ആ ബന്ധം നിലനിർത്താൻ പ്രത്യേകം എഫർട്ട് എടുക്കാറില്ല.

മുമ്പ് എങ്ങനെയാണ് പെരുമാറിയിരുന്നത് എന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് അഭിനയിച്ച് നിൽക്കേണ്ട ആവശ്യമൊന്നും അദ്ദേഹത്തിനില്ല. അത് ഭയങ്കര നല്ലൊരു ക്വാളിറ്റിയാണ്,’ അനിൽ ജോൺസൺ പറഞ്ഞു.

പ്രണവിന്റെ ലാളിത്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘ഈ അടുത്തിടെ അദ്ദേഹത്തിന് ഒരു സെക്കൻഡ് ഹാൻഡ് പോളോ കാർ ഉണ്ടായിരുന്നു. ഒരിക്കൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ‘ചേട്ടാ, ഈ ടയറിനൊക്കെ എന്താണ് വില?’ എന്ന് ചോദിച്ചു. ‘എന്റെ ടയർ ഒന്ന് പൊട്ടിപ്പോയി, അത് മാറ്റാൻ 12,000 രൂപയാകുമെന്ന് പറഞ്ഞപ്പോഴാണ് അത് മനസിലായത്’ എന്നും പറഞ്ഞു.

മോഹൻലാൽ, പ്രണവ് മോഹൻലാൽ, Photo: X.com

അത് കേട്ട് ഞങ്ങൾ ചിരിക്കുകയായിരുന്നു. മോഹൻലാലിന്റെ മകനായ ഒരാൾ ഇങ്ങനെ പറയുന്നത് കൗതുകകരമായിരുന്നു. എന്ത് വേണമെങ്കിലും എളുപ്പത്തിൽ ലഭിക്കാവുന്ന സാഹചര്യത്തിലായിട്ടും, സ്വന്തം എഫർട്ടിൽ ഓരോ കാര്യങ്ങളും ചെയ്യണമെന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. അതൊരു വലിയ ക്വാളിറ്റിയാണ്.

ഒരിക്കൽ എന്നോട് ‘ചേട്ടാ, എനിക്ക് കുറച്ച് പൈസ തരുവോ, ഞാൻ നാളെ തരാം’ എന്നും പറഞ്ഞു. അപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ അത്രയും പണം ഉണ്ടായിരുന്നില്ല. അത്രയും നിഷ്കളങ്കനാണ് പ്രണവ്,’ അനിൽ ജോൺസൺ പറഞ്ഞു.

Content Highlight: Anil jonson talk about Praav Mohanlal

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.