എ.എഫ്.സി. ഏഷ്യാകപ്പിലെ നിര്‍ണായക മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ബഹ്‌റൈനെതിരായ മത്സരത്തിലാണ് അദ്യ മിനിറ്റില്‍ തന്നെയാണ് പ്രതിരോധ താരം അനസ് എടത്തൊടിക മടങ്ങിയത്.

പരുക്ക് മൂലമാണ് കിക്ക് ഓഫ് ചെയ്ത് രണ്ട് മിനിറ്റനകം താരം മടങ്ങിയത് പകരം ഈസ്റ്റ് ബംഗാളിന്റെ യുവതാരം സലാം രഞ്ജന്‍ സിങ് ജിങ്കന് കൂട്ടായി പ്രതിരോധത്തിലിറങ്ങി.

ജയത്തോടെ ഏഷ്യാകപ്പ് ചരിത്രത്തിലാദ്യമായി നോക്കൗട്ട് പ്രവേശനമാണ് ഇന്ത്യയുടെ ലക്ഷ്യം. മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ ബഹ്‌റൈന്റെ മുന്നേറ്റമാണ് കാണുന്നത്.