വാഷിംഗ്ടണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ കാല്‍മുട്ടുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ടെന്നീസ് താരം കോകോ ഗോഫ്. അടുത്തത് താനാണോ എന്ന ചോദ്യമാണ് ഗോഫ് ഉന്നയിച്ചിരിക്കുന്നത്.
വര്‍ണവിവേചനത്തെ തുടര്‍ന്ന് അമേരിക്കയില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചായിരുന്നു ഗോഫിന്റെ പ്രതികരണം. ഇതുകൊണ്ടെക്കെയാണ് താന്‍ ശബ്ദമുയര്‍ത്തുന്നതെന്നും നിങ്ങള്‍ അത് ഉപയോഗപ്പെടുത്തില്ലേ എന്നും ഗോഫ് ചോദിക്കുന്നു.
16-കാരിയായ ഗോഫ് കഴിഞ്ഞ വിംബിള്‍ഡണില്‍ വീനസ് വില്യംസിനെ പരാജയപ്പെടുത്തിയതോടെയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ടെന്നീസ് റാങ്കില്‍ ആദ്യ 50 നുള്ളിലാണ് ഗോഫിന്റെ സ്ഥാനം.
അതേസമയം ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ ഡെറിക് ഷൗവിന്‍ എന്ന പൊലീസുകാരനെ അറസ്റ്റ് ചെയ്തു. മിനിയാപോളീസ് സെനേറ്റര്‍ എമി ക്ലോബച്ചറാണ് അറസ്റ്റുമായി ബന്ധപ്പെട്ട വിവരം പുറത്ത് വിട്ടത്. നീതിയുടെ ആദ്യപടിയാണ് ഷൗവിന്റെ അറസ്റ്റെന്നും അവര്‍ വിഷയത്തില്‍ പ്രതികരിച്ചു.
