കഴിഞ്ഞ ജനുവരിയിലാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന് ക്ലബ്ബായ അല്‍ നസറുമായി സൈനിങ് നടത്തിയത്. റൊണാള്‍ഡോയുടെ പ്രവേശനത്തോടെ അല്‍ നസറിന്റെ മുന്‍ നായകന്‍ അബ്ദുല്‍ മദു അദ്ദേഹത്തിന് നായക സ്ഥാനം ഒഴിഞ്ഞ് കൊടുക്കുകയായിരുന്നു. ടീമിലെ മിഡ് ഫീല്‍ഡ്ങ് താരമായ ജലാലുദ്ദീന്‍ മഷറിപ്പോവ് തന്റെ ഏഴാം നമ്പര്‍ ജേഴ്‌സി റൊണാള്‍ഡോക്ക് കൈമാറുകയും ചെയ്തു.
തുടര്‍ന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്. റൊണാള്‍ഡോയുടെ വരവോടെ മഷറിപ്പോവും മദുവും ക്ലബ്ബ് വിടാന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മഷറിപ്പോവ്.
റൊണാള്‍ഡോ വരുന്നത് അറിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം ടീമിന്റെ ക്യാപ്റ്റനാകുമെന്നും ഏഴാം നമ്പര്‍ ജേഴ്‌സി അദ്ദേഹത്തിന് നല്‍കേണ്ടതായി വരുമെന്നും തങ്ങള്‍ക്ക് അറിയാമായിരുന്നെന്ന് മഷറിപ്പോവ് പറഞ്ഞു.
