സൗദി കിങ്സ് കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസര്‍ എതിരില്ലാത്ത ഒരു ഗോളിന് അല്‍ ഇത്തിഫാക്കിനെ തോല്‍പ്പിച്ചിരുന്നു. രണ്ട് ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തില്‍ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്.
മത്സരശേഷം റൊണാള്‍ഡോ അല്‍ ഇത്തിഫാക്ക് ആരാധകരോട് പരിഹാസത്തോടെ വിടപറയുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
#النصر_الاتفاق #كريستيانو_رونالدو #ماني #الأول_بارك
الاسطوره كريستيانو رونالدو بعد ما استفزوه جمهور الاتفاق
خرج يضحك ويودعهم بطريقته 😂😂رساله لجماهير الانديه لاتستفزون الاسطوره لانك بتطلع وانت حزين وتبكي 💪🏻
الف مبروك الفوز والتاهل والقادم افضل باذن الله 💙💛 pic.twitter.com/mQMFBOZrve
— عبدالرحمن العنزي (@reogan11) October 31, 2023
മത്സരശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗാലറിയിലുള്ള ആരാധകരെ പരിഹാസത്തോടെ കൈവീശുകയായിരുന്നു. മത്സരത്തില്‍ റഫറി പിയറാ മാസ ഗോമസുമായി റൊണാള്‍ഡോ പല തവണ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
മത്സരത്തിലെ റൊണാള്‍ഡോയുടെ മികച്ച മുന്നേറ്റം ഓഫ് സൈഡ് വിളിച്ചതിനാല്‍ താരം പ്രകോപിതനാവുകയായിരുന്നു. ലിവര്‍പൂള്‍ മുന്‍ താരമായ ജോര്‍ദാന്‍ ഹെന്ഡേഴ്സണുമായും താരം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.
അല്‍ അവാല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 ഫോര്‍മേഷനിലാണ് അല്‍ നസര്‍ കളത്തിലിറങ്ങിയത്. അതേസമയം അല്‍ ഇത്തിഫാക്ക് 4-3-3 ശൈലിയിലും ആയിരുന്നു അണിനിരന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ അല്‍ നസര്‍ താരം ടാലിസ്ക ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അല്‍ നസറിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. മത്സരത്തിന്റെ 89 മിനിട്ടില്‍ അല്‍ ഇത്തിഫാക്ക് താരം അലി ഹസാസിയും ചുവപ്പ് കാര്‍ഡ് കണ്ടുപുറത്തായതോടെ മത്സരം കൂടുതല്‍ വാശിയേറുകയായിരുന്നു.
Good night @Ettifaq_EN 😴 pic.twitter.com/KDUY9LeXKP
— AlNassr FC (@AlNassrFC_EN) October 31, 2023
This though 🎶 pic.twitter.com/5e9rJaBWWy
— AlNassr FC (@AlNassrFC_EN) October 31, 2023
Final whistle!!!!! 🙌 pic.twitter.com/Vo7WnkFVxQ
— AlNassr FC (@AlNassrFC_EN) October 31, 2023
നിശ്ചിത സമയങ്ങളില്‍ ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിക്കാത്തത് കൊണ്ട് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. മത്സരത്തിന്റെ 107ാം മിനിട്ടില്‍ സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെ അല്‍ നസറിന് വേണ്ടി വിജയഗോള്‍ നേടി. ജയത്തോടെ കിങ്സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറാനും റോണോക്കും കൂട്ടര്‍ക്കും സാധിച്ചു.
സൗദി പ്രോ ലീഗില്‍ നവംബര്‍ നാലിന് അല്‍ ഖലീജിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
Content Highlight: Al Nasser won in kings cup and Cristaino Ronaldo mocked Al Ettifaq fans.
