വെസ്റ്റ് ഇൻഡീസിനെതിരെ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി-20 പരമ്പരയിക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇന്ന് (ഒക്ടോബർ 6 ) ലഖ്‌നൗവിലെ ഭാരത് രത്‌ന അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഏകദിന പരമ്പരയിൽ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടി-20 ക്ക് ഒരുങ്ങുന്നത്.

മികച്ച പ്രകടനത്തിലൂടെ പരമ്പര സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലാണ് ഷായ് ഹോപ്പിന്റെ വിൻഡീസ് പട. അതുകൊണ്ടു തന്നെ മത്സരങ്ങൾക്കുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് സ്പിന്നർ അകേൽ ഹൊസൈൻ.

അകേൽ ഹൊസൈൻ

ആതിഥേയരെ നേരിടാൻ സ്വന്തം അനുഭവസമ്പത്തിലും പരിചയത്തിലും കണക്കുകളിലുമാണ് പ്രതീക്ഷ വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് താരം ഇത്തരമൊരു കാര്യം തുറന്ന് പറഞ്ഞത്.

‘കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിട്ട് ഇനി കാര്യമില്ല, വരാനിരിക്കുന്ന മത്സരങ്ങളിലെ പ്രകടനമാണ് പ്രധാനം. മികച്ച ആസൂത്രണത്തിലൂടെയും അത് കൃത്യമായി ഗ്രൗണ്ടിൽ നടപ്പിലാക്കുന്നതിലൂടെയും മാത്രമേ നമുക്ക് ഫലങ്ങൾ മാറ്റിയെഴുതാൻ സാധിക്കൂ,’ അകീൽ ഹൊസൈൻ വ്യക്തമാക്കി. അഭിഷേക് ശർമയുടെയും ഇഷാൻ കിഷന്റെയും ബാറ്റിങ് മികവിനെ കുറിച്ചും ഹൊസൈൻ പറഞ്ഞു.

അകേൽ ഹൊസൈൻ

അഭിഷേക് ശർമ, ഇഷാൻ കിഷൻ തുടങ്ങിയ ബാറ്റ്‌സ്മാൻമാരെ ഉൾപ്പെടുത്തികൊണ്ട് വെസ്റ്റ് ഇൻഡീസ് പ്ലാൻ ചെയ്യേണ്ടിവരും. കാരണം, ഏതാനും ഓവറുകൾക്കുള്ളിൽ കളിയുടെ വിജയം പിടിച്ചെടുക്കാൻ അവർക്ക് കഴിയും. ഐ.പി.എല്ലിൽ ഇവർക്കെതിരെ ഞാൻ രണ്ടോ മൂന്നോ പന്തുകൾ മാത്രമേ എറിഞ്ഞിട്ടുള്ളൂ. എങ്കിലും അവരുടെ ബാറ്റിങ്ങിനെ കുറിച്ച് ധാരാളം ഡാറ്റ ലഭ്യമാണ്. നമ്മുടെ തന്ത്രങ്ങളിൽ കൃത്യമായി ഉറച്ചുനിൽക്കുകയും അത് ഗ്രൗണ്ടിൽ ഭംഗിയായി നടപ്പിലാക്കുകയുമാണ് പ്രധാനം.

പവർപ്ലേ ഓവറുകളിൽ പന്തെറിയുക എന്നത് ഏതൊരു സ്പിന്നർക്കും ഒട്ടും എളുപ്പമുള്ള കാര്യമല്ല, കുറച്ച് പേടിപ്പിക്കുന്ന ഒന്നാണ്. 30 യാർഡ് സർക്കിളിന് പുറത്ത് രണ്ട് ഫീൽഡർമാർ മാത്രമുള്ളതിനാൽ സ്പിന്നർമാർക്ക് പിഴവുകൾ വരുത്താൻ യാതൊരു അവസരവുമില്ല.

ബാറ്റർമാർക്ക് അനുകൂലമായ നല്ല പിച്ചുകളും അവരുടെ ഉയർന്ന സ്‌ട്രൈക്ക് റേറ്റും ഏതൊരു സ്പിന്നറെയും ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ്. സ്വന്തം കഴിവിൽ പൂർണ്ണമായി വിശ്വസിക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഇവിടെ പ്രധാനം. നമ്മൾ തയ്യാറാക്കിയ തന്ത്രങ്ങൾ ഗ്രൗണ്ടിൽ കൃത്യമായി നടപ്പിലാക്കാൻ സാധിച്ചാൽ തീർച്ചയായും വിജയം നേടാനാകും,’ അകീൽ ഹൊസൈൻ വ്യക്തമാക്കി.

അകേൽ ഹൊസൈൻ സി. എസ്. കെ ടീമിൽ

അകീൽ ഹൊസൈൻ തന്റെ 100-ാം ടി-20 മത്സരത്തിലേക്ക് നീങ്ങുകയാണ്. വരാനിരിക്കുന്ന മത്സരത്തിൽ പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചാൽ താരം ഈ നാഴികക്കല്ല് സ്വന്തമാക്കും. ഐ.പി എല്ലിൽ ചെന്നൈ സൂപ്പർകിങ്‌സിനുവേണ്ടിയായിരുന്നു ഹൊസൈൻ കളിച്ചത്. നിർണായ സമയങ്ങളിൽ വിക്കറ്റ് വീഴ്ത്താൻ പ്രത്യേക കഴിവ് താരത്തിനുണ്ട്. വിക്കറ്റ് നേടിയതിന് ശേഷമുള്ള ഹൊസൈന്റെ സെലിബ്രേഷനും ആരാധർക്ക് ഏറെ ആവേശം നൽകുന്ന ഒന്നാണ്. പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചാൽ താരം.

 

Content Highlights: Akeal Husain speeks about Indian Players