പുറത്തുള്ളതിനേക്കാൾ വിമർശനവും അഭിപ്രായവും ലഭിക്കുന്നത് കുടുംബത്തിൽ നിന്ന്; മറ്റൊരാളെ വേദനിപ്പിക്കുന്നതിലൂടെ സന്തോഷം കിട്ടുന്നുണ്ടാകാം: ശ്രിന്ദ
Malayalam Cinema
പുറത്തുള്ളതിനേക്കാൾ വിമർശനവും അഭിപ്രായവും ലഭിക്കുന്നത് കുടുംബത്തിൽ നിന്ന്; മറ്റൊരാളെ വേദനിപ്പിക്കുന്നതിലൂടെ സന്തോഷം കിട്ടുന്നുണ്ടാകാം: ശ്രിന്ദ
നന്ദന എം.സി
Sunday, 29th March 2026, 10:31 am

നായികയായും ക്യാരക്ടർ റോളിലും നിറ സാന്നിധ്യമാകുന്ന താരമാണ് ശ്രിന്ദ. ‘മേക്കപ്പ് കൂടുതലാണോ ചേട്ടാ…’ എന്ന ഒരൊറ്റ ഡയലോ​ഗ് മാത്രം മതി ശ്രിന്ദയെ മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ. 2010ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ സിനിമയിൽ തുടക്കം കുറിച്ചത്.

എന്നാൽ എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലെത്തിയ 1983 എന്ന ചിത്രമാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. തിയേറ്ററുകളിൽ വൻ വിജയം നേടി പ്രദർശനം തുടരുന്ന ആടിലും താരം ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്.

ഇപ്പോഴിതാ വ്യക്തിപരമായ അധിക്ഷേപങ്ങളോടും തന്റെ കുടുംബത്തിന്റെ പിന്തുണയെ കുറിച്ചും തുറന്ന് പറയുകയാണ് താരം. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രിന്ദ.

ശ്രിന്ദ, Photo: IMDb

‘പുറത്തുനിന്നുള്ളതിനേക്കാൾ വിമർശനവും അഭിപ്രായവും ലഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്. ആ അഭിപ്രായങ്ങൾ എന്നെ സംബന്ധിച്ച് വളരെ പ്രധാനവുമാണ്. ഭർത്താവ് സിജു എസ്. ബാവ സിനിമാ മേഖലയിൽ നിന്നുള്ള ആളാണ്.

അതുകൊണ്ട് തന്നെ ഞങ്ങളുടെ ചർച്ചകളിൽ എപ്പോഴും സിനിമയുണ്ടാവും. പണ്ടേയുള്ള ഒരിഷ്ടമാണ് കാടുകളിലേക്കുള്ള യാത്രകൾ അവിടെ കുറച്ചു സമയം ചിലവഴിക്കുന്നത് വലിയ ആശ്വാസ മാണ്.

വിഷമഘട്ടങ്ങളിൽ മനസിന്റെ ഭാരം കുറയ്ക്കാൻ പ്രകൃതിയുമായുള്ള ബന്ധം സഹായിച്ചിട്ടുണ്ട്. ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്ന ശീലമുണ്ട്. ഒരുതരം ഹീലിങ് പ്രോസസ് ആണ്. മനസിലുള്ള കാര്യം ഉറക്കെ പറയുമ്പോൾ നമുക്കൊരു സമാധാനം ലഭിക്കും,’ ശ്രിന്ദ പറഞ്ഞു.

ശ്രിന്ദ, Photo: Srinda/ Facebook

കൂടാതെ തനിക്കെതിരെ വരുന്ന വ്യക്തിപരമായ അതിക്ഷേപങ്ങളോടും താരം പ്രതികരിച്ചു. മറ്റൊരാളെ വേദനിപ്പിക്കുന്നതിലൂടെ അവർക്ക് എന്തെങ്കിലും സന്തോഷം കിട്ടുന്നുണ്ടാവാം. അനാവശ്യമായ കുറ്റപ്പെടുത്തലുകളെയും കളിയാക്കലുകളെയും അവഗണിക്കുകയാണ് ഏറ്റവും നല്ലതെന്നും താരം കൂട്ടിച്ചേർത്തു

അതോടൊപ്പം സൗഹൃദങ്ങൾ തനിക്ക് വളരെ വിലപെട്ടതാണെന്നും സിനിമയിലെ സുഹൃത്ത് ബന്ധനങ്ങൾ തനിക്ക് കുടുംബം പോലെയാണെന്നും ശ്രിന്ദ പറഞ്ഞു.

ആട് 3 യാണ് താരത്തിന്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ ഇതിനോടകം 101 കോടിയിലേറെ സ്വന്തമാക്കി.

നിവിൻ പൊളി മമിത ബൈജു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റാണ് താരത്തിന്റേതായി ഇനി തിയേറ്ററുകളിലെത്താനുള്ള ചിത്രം.

Content Highlight: Actress Srinda responds to criticism

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.