അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് ഭാവന തിരിച്ചുവരവ് നടത്തുന്ന സിനിമയാണ് ആദില്‍ മൈമുനത്ത് അഷ്‌റഫ് സംവിധാനം ചെയ്ത ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. വലിയ പ്രതീക്ഷകളോടെ മലയാള സിനിമാ പ്രേക്ഷകരും താരങ്ങളും കാത്തിരിക്കുന്ന സിനിമയാണത്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ ചെയ്യുന്ന സിനിമയായതുകൊണ്ടുതന്നെ വലിയ ടെന്‍ഷനുണ്ടെന്നും ആദ്യ സിനിമ റിലീസ് ചെയ്യുന്നതുപോലെയാണ് തോന്നുന്നതെന്നും ഭാവന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.