നടന്‍ ശ്രീനാഥ് ഭാസിയുടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള നൃത്തം ശ്രദ്ധ നേടുന്നു. ചട്ടമ്പി എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ശ്രീനാഥ് ഭാസിയും സംഘവും കോഴിക്കോട് ഫറൂഖ് കോളേജില്‍ എത്തിയത്. ആര്‍പ്പുവിളിച്ചും കൈയ്യടിച്ചും പാട്ടു പാടിയും വിദ്യാര്‍ത്ഥികള്‍ ചട്ടമ്പി ടീമിനെ സ്വീകരിച്ചു.

സംവിധായകന്‍ അഭിലാഷ് എസ്. കുമാര്‍, നായിക ഗ്രേയ്സ് ആന്റണി, സംഗീത സംവിധായകന്‍ ശേഖര്‍ മേനോന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജ്, കോസ്റ്റ്യും ഡിസൈനര്‍ മഷര്‍ ഹംസ എന്നിവരും ഭാസിക്കൊപ്പം ഉണ്ടായിരുന്നു. ചട്ടമ്പിയിലെ പാട്ടുപാടിയും നൃത്തം വെച്ചും ഭാസിയും സംഘവും കുട്ടികളുടെ ആവേശത്തില്‍ പങ്കുചേര്‍ന്നു.

ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗി നിര്‍മിച്ച് അഭിലാഷ് എസ്. കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 1990കളിലെ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ ശ്രീനാഥ് ഭാസിയെകൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍ കൂടിയായ അലക്സ് ജോസഫ് ആണ്.

സിറാജ്, സന്ദീപ്, ഷനില്‍, ജെസ്‌ന ആഷിം എന്നിവര്‍ സഹ നിര്‍മാതാക്കള്‍ ആയ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജ് ആണ്. മാജിക് ഫ്രെയിംസ് ആണ് വിതരണം.

സെബിന്‍ തോമസ് കലാ സംവിധാനവും ശേഖര്‍ മേനോന്‍ സംഗീതവും നിര്‍വഹിച്ചിരുന്നു. ജോയല്‍ കവിയാണ് എഡിറ്റര്‍. പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ ജിനു, പി.ആര്‍.ഒ ആതിര. കണ്ടന്റ് ഫാക്ടറിയാണ് പി.ആര്‍. സ്ട്രാറ്റജി ആന്‍ഡ് മാര്‍ക്കറ്റിങ്.

Content Highlight: Actor Sreenath Bhasi’s dance with college students garners attention