കോഴിക്കോട്: പിറന്നാള്‍ ദിനത്തില്‍ സഹോദരി സുറുമിയെ ആദ്യമായി തന്റെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.

സുറുമയുടെ കൂടെയിരിക്കുന്ന ചിത്രത്തിനൊപ്പം ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും ദുല്‍ഖര്‍ സോഷ്യല്‍ മീഡയയില്‍ പങ്കുവെച്ചു.

നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് ഞാന്‍ സാധാരണ ഇത് ചെയ്യില്ല, എന്നാല്‍ ഇപ്രാവിശ്യം… എന്ന മുഖവരയോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. സഹോദരിയുമായുള്ള കുട്ടിക്കാല ഓര്‍മകളും ദില്‍ഖര്‍ പോസ്റ്റില്‍ പങ്കുവെക്കുന്നുണ്ട്.

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് ഞാന്‍ സാധാരണ ഇത് ചെയ്യാറില്ല, എന്നാല്‍ ഇപ്രാവശ്യം…. എന്റെ ചുമ്മിത്ത/ഇത്ത/തത്താസിന് ജന്മദിനാശംസകള്‍… നിങ്ങള്‍ എന്റെ ഏറ്റവും പഴയ സുഹൃത്തും, സഹോദരിയേക്കാളുപരി അമ്മയുമാണ്.

ഞാന്‍ നിങ്ങളുടെ ആദ്യ കുട്ടിയാണെന്ന് തോന്നാറുണ്ട്. ചെറുപ്പത്തിലെ കുറുമ്പുകളില്‍ എന്റെ പങ്കാളിയായിരുന്നു നിങ്ങള്‍. നമ്മളൊന്നിച്ചായിരുന്നു ഗെയിമുകള്‍ കളിച്ചിരുന്നത്. കുട്ടിക്കാലം മുതല്‍ സിനിമകളോടും സംഗീതത്തോടും കാര്‍ട്ടൂണുകളോടും നമുക്ക് പ്രത്യേക മമതയായിരുന്നു.

ഞാന്‍ പ്രശനത്തിലാകുമ്പോള്‍ എല്ലായ്പ്പോഴും നിങ്ങള്‍ എനിക്കൊപ്പം നിന്നു…. മികച്ച മകള്‍, സഹോദരി, സുഹൃത്ത്, മരുമകള്‍, ചെറുമകള്‍, ഭാര്യ, ഉമ്മ. അമുവിനും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നല്ല ഇത്ത എന്നതിനുപരി മറിയത്തിന്റെ അമ്മായി എന്ന നിലയിലാണ് നിങ്ങളെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത്.

നിങ്ങളുമായുള്ള ഓരോ നിമിഷവു എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ്. ഈ ദിവസങ്ങളില്‍ ഞാന്‍ തിരക്കിലായതിനാല്‍, നമുക്ക് ഒന്നിച്ച് സമയം ചെലവഴിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഇത് നമ്മുടെ ബന്ധത്തെ ബാധിക്കുന്നില്ലെന്ന് നമുക്കറിയാം. എല്ലായിപ്പോഴും ഹാപ്പിയായിരിക്കൂ, പിറന്നാള്‍ ആശംസകള്‍ ഇത്താ…

ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Dulquer Salmaan Birthday Wish to His Sister