ന്യൂയോര്‍ക്ക്: ടൈം “പേഴ്‌സണ്‍ ഓഫ് ദി ഇയര്‍” പട്ടികയില്‍ ലോക നേതാക്കള്‍ക്കൊപ്പം ഇസിസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയും. ഈ ആഴ്ച്ച അവസാനം അനൗണ്‍സ് ചെയ്യാനിരിക്കുന്ന 2015ലെ ടൈംസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ മത്സരാര്‍ത്ഥികളുടെ ഷോര്‍ട്‌ലിസ്റ്റിലാണ് ഭീകര സംഘടനയായ ഇസിസിന്റെ നേതാവ് അബൂബക്കര്‍ ബാഗ്ദാദിയും ഉള്‍പ്പെട്ടിരിക്കുന്നത്.
അമേരിക്കന്‍ ഡമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ബെര്‍നി സാന്റേഴ്‌സാണ് ഈ വര്‍ഷം ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി ഓണ്‍ലൈന്‍ റീഡേഴ്‌സ് പോളിങ്ങിലൂടെ തെഞ്ഞെടുക്കപ്പെട്ടത്. മലാല യൂസഫ് സായിയും പോപ് ഫ്രാന്‍സിസുമാണ് തൊട്ടുപിന്നിലുള്ളത്. സാന്റേഴസിന് 10.2% മലാലയ്ക്ക് 5.2% പോപ് ഫ്രാന്‍സിസിന് 3.7 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.
നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ(3.5%) ഏറെ പിന്‍തള്ളിയാണ് സാന്റേഴ്‌സ് ഒന്നാമതെത്തിയത്. 2016 അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ മറ്റ് സ്ഥാനാര്‍ത്ഥികളായ ഡൊളാള്‍ഡ് ട്രംമ്പ്(1.8%), ഹിലാരി ക്ലിന്റന്‍(1.4) എന്നിവരേയും സാന്റേഴ്‌സ് പിന്നിലാക്കി.
ഇതിനൊപ്പം ടൈം എഡിറ്റര്‍ മാര്‍ തയ്യാറാക്കിയ 2015ലെ ടൈംസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പട്ടികയിലാണ് അബുബക്കര്‍ അല്‍ ബാഗ്ദാദി ഉള്‍പ്പെട്ടിരിക്കുന്നത്. റിപ്ബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി, ജര്‍മ്മന്‍ ചാന്‍സലര്‍ ആന്‍ജെല മെര്‍ക്കെല്‍, ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ഊബര്‍ സി.ഇ.ഒ ട്രാവിസ് കാലാനിക് എന്നിവരും ബാഗ്ദാദിക്കൊപ്പം ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ടൈം പട്ടികയിലെ ആദ്യ 58 ലേക നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഗൂഗിള്‍ സി.ഇ.ഒ ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചായിയും ഉള്‍പ്പെടുന്നു.
