മീര ജാസ്മിനെ അപ്രതീക്ഷിതമായി ദുബായിൽ വെച്ച് കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നരേൻ. താൻ അന്ന് വർഷങ്ങൾക്ക് ശേഷമാണ് മീരയെ കാണുന്നതെന്നും നരേൻ പറഞ്ഞു. മീരയെ കാണാൻ വേറെ ആരെയോ പോലെ തോന്നിയെന്നും നരേൻ കൂട്ടിച്ചേർത്തു. തങ്ങളുടെ പുതിയ ചിത്രമായ ക്വീൻ എലിസബത്തിന്റെ വിശേഷങ്ങൾ റെഡ് എഫ്.എമ്മുമായി പങ്കുവെക്കുകയായിരുന്നു മീര ജാസ്മിനും നരേനും.

‘ദുബായിൽ വെച്ച് കണ്ടപ്പോൾ ഒരു സർപ്രൈസ് ആയിരുന്നു. അന്ന് ഞാൻ കുറെ വർഷങ്ങൾക്കു ശേഷം കാണുകയാണ്. മീര കുറച്ചുകൂടെ ഭംഗി തോന്നിച്ചിരുന്നു. വേറൊരാളെ കണ്ടപോലെ ആയിരുന്നു. ഇതാണോ നമ്മുടെ മീര എന്ന് തോന്നിപ്പോയി വളരെ നല്ലൊരു സന്തോഷ ഹാപ്പി മൂഡിലായിരുന്നു. അതുപോലെതന്നെ ഹാപ്പി സ്പേസിൽ ആയിരുന്നു,’ നരേൻ പറഞ്ഞു.

തന്നെക്കുറിച്ച് ആളുകൾക്ക് ഒരു മുൻധാരണ ഉണ്ടായിരുന്നെന്നും മീര ജാസ്മിൻ ഈ സമയം കൂട്ടിച്ചേർത്തു. താൻ സാരിയോ ചുരിദാറോ മാത്രമേ ഇടുകയുള്ളൂയെന്ന് ആളുകൾ കരുതിയിരുന്നെന്നും മീര പറഞ്ഞു.’എന്റെ പഴയ സിനിമകൾ എടുത്തു നോക്കുമ്പോൾ എന്നെ പറ്റി ആളുകൾക്ക് ഒരു മുൻധാരണയുണ്ട്. ഞാൻ ഞാൻ സാരിയോ ചുരിദാറോ മാത്രമേ ഇടുകയുള്ളൂ.

ഇതല്ലാതെ എനിക്ക് ഒരു ലൈഫ് ഉണ്ട്. അവിടെ എനിക്കിഷ്ടമുള്ള വേഷങ്ങൾ ഇടും, ഇഷ്ടമുള്ള രീതിയിൽ നടക്കും. എനിക്കെന്റെ ഉള്ളിലുള്ള ആ ഒരു ഫൺ പാർട്ട് പുറത്തേക്കു കൊണ്ടുവരണമായിരുന്നു. എനിക്ക് അത് ഭയങ്കര ഇഷ്ടമാണ്,’ മീര ജാസ്മിൻ പറഞ്ഞു.

മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ക്യൂന്‍ എലിസബത്ത്’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ റൊമാന്റിക് കോമഡി എന്റര്‍ടൈനറായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

നിര്‍മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രത്തിന് അര്‍ജുന്‍ ടി. സത്യനാണ് തിരക്കഥ തയ്യാറാക്കിയത്.

കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായ് ചിത്രീകരിച്ച ഈ ചിത്രത്തില്‍ ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ. പ്രകാശ്, രഞ്ജി പണിക്കര്‍, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്തണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.

Content Highlight: About Naren unexpectedly meeting Meera Jasmine