ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രേയസ് ആതിഥേയര്‍ ഗംഭീര വിജയം നേടിയിരിക്കുകയാണ്. ലഖ്നൗവില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ സെഞ്ച്വറി കരുത്തില്‍ 32 പന്ത് ശേഷിക്കെ ആതിഥേയര്‍ മറികടക്കുകയായിരുന്നു.
Shreyas Iyer’s century lights up Lucknow as India take a 1-0 T20I series lead in Lucknow 👊 📝: https://t.co/p341yu12P5 https://t.co/G1qiLFEaCz
— ICC (@ICC) October 6, 2026
ആരാധകര്‍ ഏറെ പ്രതീക്ഷ വെച്ച ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയ്ക്കും സഞ്ജു സാംസണും മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അഭിഷേക് പത്ത് പന്തില്‍ 21 റണ്‍സടിച്ചപ്പോള്‍ ഒമ്പത് പന്തില്‍ 11 റണ്‍സുമായാണ് സഞ്ജു പുറത്തായത്.
തന്റെ സ്വതസിദ്ധമായ വെടിക്കെട്ട് പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു വെടിക്കെട്ട് നേട്ടത്തിലെത്താന്‍ അഭിഷേകിന് സാധിച്ചിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ മാത്യു ഫോര്‍ഡിനെ സിക്‌സറിന് പറത്തിയതോടെ അന്താരാഷ്ട്ര ടി-20കളിലെ ഒന്നാം ഓവറില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് അഭിഷേക് എത്തിയത്.

അഭിഷേക് ശര്‍മ
ഇത് 13ാം തവണയാണ് അഭിഷേക് ടി-20 മത്സരങ്ങളിലെ ആദ്യ ഓവറുകളില്‍ സിക്‌സര്‍ നേടിയത്. ഇന്ത്യന്‍ ലെജന്‍ഡും മുന്‍ നായകനുമായ രോഹിത് ശര്‍മയെ മറികടന്നുകൊണ്ടായിരുന്നു അഭിഷേകിന്റെ നേട്ടം.
കേവലം ഒന്നാം ഓവറില്‍ മാത്രമല്ല, രണ്ടാം ഓവറില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരവും അഭിഷേക് തന്നെയാണ്. 16 സിക്‌സറുമായി ഈ നേട്ടത്തില്‍ അഭിഷേക് രോഹിത്തിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ്. വരും മത്സരങ്ങളില്‍ രണ്ടാം ഓവറില്‍ ഒറ്റ സിക്‌സര്‍ നേടാന്‍ സാധിച്ചാല്‍ ഈ നേട്ടത്തില്‍ അഭിഷേക് ഹിറ്റ്മാനെ മറികടക്കും.
ഒന്നാം ഓവറിലെ സിക്‌സറടിയുടെ റെക്കോഡ് അഭിഷേക് മറികടക്കുകയും രണ്ടാം ഓവറിലെ റെക്കോഡ് അധികം വൈകാതെ അഭിഷേക് തകര്‍ക്കുകയും ചെയ്യുമെങ്കിലും മറ്റ് ഓവറുകളില്‍ രോഹിത്തിന്റെ ആധിപത്യം തുടരുകയാണ്. മൂന്ന്, നാല്, ആറ്, എട്ട്, ഒമ്പത്, പത്ത്, 11, ഓവറുകളില്‍ രോഹിത്താണ് ഒന്നാമന്‍.

രോഹിത് ശര്‍മ. Photo: BCCI
രോഹിത്തും അഭിഷേകും ആദ്യ ഓവറുകളില്‍ കരുത്ത് കാട്ടുമ്പോള്‍ മിഡില്‍ ഓവറുകളില്‍ സൂര്യകുമാര്‍ യാദവും അവസാന ഓവറുകളില്‍ ഹര്‍ദിക് പാണ്ഡ്യയും ആധിപത്യം തുടരുകയാണ്.

സൂര്യയും ഹർദിക്കും
അന്താരാഷ്ട്ര ടി-20യില്‍ ഓരോ ഓവറുകളിലും ഏറ്റവുമധികം സിക്‌സറുകള്‍ – ഇന്ത്യന്‍ താരങ്ങള്‍
(ഓവര്‍ – താരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)
1 – അഭിഷേക് ശര്‍മ – 13
2 – രോഹിത് ശര്‍മ & അഭിഷേക് ശര്‍മ – 16
3 – രോഹിത് ശര്‍മ – 22
4 – രോഹിത് ശര്‍മ – 15
5 – അഭിഷേക് ശര്‍മ – 20
6 – രോഹിത് ശര്‍മ – 18
7 – സൂര്യകുമാര്‍ യാദവ് – 8
8 – രോഹിത് ശര്‍മ – 16
9 – രോഹിത് ശര്‍മ – 9
10 – രോഹിത് ശര്‍മ – 11
11 – രോഹിത് ശര്‍മ – 16
12 – വിരാട് കോഹ്‌ലി – 11
13 – സൂര്യകുമാര്‍ യാദവ്- 23
14 – സൂര്യകുമാര്‍ യാദവ് – 13
15 – സൂര്യകുമാര്‍ യാദവ് – 11
16 – സൂര്യകുമാര്‍ യാദവ് & വിരാട് കോഹ്‌ലി – 13
17 – ഹര്‍ദിക് പാണ്ഡ്യ – 14
18 – ഹര്‍ദിക് പാണ്ഡ്യ – 22
19 – ഹര്‍ദിക് പാണ്ഡ്യ – 25
20 – ഹര്‍ദിക് പാണ്ഡ്യ – 20
അതേസമയം, ലഖ്‌നൗവിലെ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലാണ്.
ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. റാഞ്ചിയാണ് വേദി.
Content Highlight: Abhishek Sharma becomes the player with the most sixes for India in the first over of T20 matches.
