ഇഫ് യു ആര്‍ ബാഡ്, ഐ ആം യുവര്‍ ഡാഡ്... സെക്കന്‍ഡ് ഹാഫില്‍ കയറിവന്ന് സീന്‍ തൂക്കിയ സീനിയര്‍ സുഭാഷ്
Malayalam Cinema
ഇഫ് യു ആര്‍ ബാഡ്, ഐ ആം യുവര്‍ ഡാഡ്... സെക്കന്‍ഡ് ഹാഫില്‍ കയറിവന്ന് സീന്‍ തൂക്കിയ സീനിയര്‍ സുഭാഷ്
അമര്‍നാഥ് എം.
Tuesday, 12th May 2026, 12:43 pm

തിയേറ്ററിലെ അതേ സ്വീകാര്യത ഒ.ടി.ടിയിലും ആവര്‍ത്തിക്കുകയാണ് മോഹിനിയാട്ടം. ആദ്യഭാഗമായ ഭരതനാട്യം തിയേറ്ററില്‍ പരാജയമായിരുന്നെങ്കിലും ഒ.ടി.ടിയില്‍ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ ഹിറ്റായി. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമെന്നാണ് പലരും മോഹിനിയാട്ടത്തെ വിശേഷിപ്പിക്കുന്നത്.

ഫീല്‍ ഗുഡില്‍ നിന്ന് ഡാര്‍ക്ക് കോമഡിയിലേക്കുള്ള ഴോണര്‍ മാറ്റവും കൃത്യമായി വര്‍ക്കായിട്ടുണ്ട്. ഡാര്‍ക്ക് കോമഡി സിനിമകളില്‍ മലയാളത്തിലെ ബെഞ്ച്മാര്‍ക്കായി മോഹിനിയാട്ടത്തെ വിശേഷിപ്പിക്കാം. പോപ് കള്‍ച്ചര്‍, സിനിമാ റഫറന്‍സുകളും മോഹിനിയാട്ടത്തില്‍ ആവശ്യത്തിനുണ്ട്. ഒ.ടി.ടി റിലീസിന് ശേഷം ഓരോ സീനും ഡയലോഗും സിനിമാപേജുകളില്‍ വൈറലാണ്.

അഭിറാം രാധാകൃഷ്ണന്‍ Photo: Netflix

സ്‌ക്രീനില്‍ വന്നുപോകുന്ന ഓരോ കഥാപാത്രവും കൃത്യമായി സ്‌കോര്‍ ചെയ്തിട്ടുണ്ട്. ആദ്യഭാഗത്തിലെ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ ചിലരും ഇത്തവണ രംഗപ്രവേശം ചെയ്യുന്നുണ്ട്. സുരാജ് അവതരിപ്പിച്ച ഗോവിന്ദരാജ, ബേബി ജീനിന്റെ സുഭാഷ്, വിനയ് ഫോര്‍ട്ടിന്റെ സി.ഐ പാര്‍ത്ഥന്‍ എന്നിവരാണ് പ്രധാനികള്‍. മരിച്ചിട്ടും ഭരതന്‍ നായര്‍ ചെയ്തുവെച്ച കാര്യങ്ങള്‍ കാരണം അയാളുടെ കുടുംബം വീണ്ടും പ്രശ്‌നങ്ങളിലേക്ക് പോവുന്നതായാണ് ചിത്രത്തില്‍ കാണിക്കുന്നത്.

ഊരാക്കുടുക്കില്‍ പെട്ടുപോകുന്ന ശശിധരനെയും കുടുംബത്തെയും രക്ഷിക്കാന്‍ വേണ്ടി സെക്കന്‍ഡ് ഹാഫില്‍ ഭരതനാട്യത്തിലെ സുഭാഷ് എത്തുന്നുണ്ട്. ആദ്യഭാഗത്തില്‍ സ്വല്പം നെഗറ്റീവ് ടച്ചായിരുന്നെങ്കിലും മോഹിനിയാട്ടത്തിലേക്കെത്തുമ്പോള്‍ സുഭാഷിന് ഒരു ഹീറോയിക് ഇമേജാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. ശ്രീകണ്ഠാപുരത്ത് എത്തുന്ന സമയം തൊട്ട് സീനിയര്‍ സുഭാഷ് സ്‌കോര്‍ ചെയ്യുന്നുണ്ട്.

അഭിറാം രാധാകൃഷ്ണന്‍ Photo: Netflix

ശശിധരന്റെ കുടുംബത്തെ ഫോളോ ചെയ്യുന്ന ജൂനിയര്‍ സുഭാഷിനെ വന്നിറങ്ങമ്പോള്‍ തന്നെ സ്‌കെച്ച് ചെയ്ത സുഭാഷ് സീനിയര്‍ അവനെ പൂട്ടാനുള്ള തന്ത്രങ്ങള്‍ മെനയുന്ന സീന്‍ ഗംഭീരമായിരുന്നു. മാമനെ തപ്പി ശശിധരന്റെ വീട്ടില്‍ ജൂനിയര്‍ സുഭാഷ് കയറുന്ന സീനിന് ശേഷം സീനിയര്‍ സുഭാഷ് പറയുന്ന ഡയലോഗ് ശ്രദ്ധേയമാണ്.

‘ഞാനൊരു ഫുള്‍ പടത്തില്‍ വിചാരിച്ചിട്ടും നടക്കാത്ത കാര്യമാണ് അവന്‍ സെക്കന്‍ഡ് ഹാഫിന്റെ തുടക്കത്തില്‍ തന്നെ ചെയ്തത്’ ഈയൊരു ഡയലോഗിലൂടെ സീനിയര്‍ സുഭാഷിന്റെ ഈഗോ ഹര്‍ട്ടായെന്ന് സംവിധായകന്‍ പറഞ്ഞുവെക്കുകയാണ്. പിന്നീട് ജൂനിയര്‍ സുഭാഷിനെ സീനിയര്‍ സുഭാഷ് ഫോളോ ചെയ്യുന്ന സീനെല്ലാം ഗംഭീരമായിരുന്നു.

മോഹിനിയാട്ടം Photo: Netflix

നാട്ടുകാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവരുടെ പ്രതിനിധികളാണ് രണ്ട് സുഭാഷുമാരും. ശശിധരന്റെ കുടുംബത്തെ രക്ഷിക്കാനായി എത്തുന്ന കുറുവിലങ്ങാട്ടെ സുഭാഷ് ഇത്തവണ ഹീറോയാണ്. ‘ഇഫ് യൂ ആര്‍ ബാഡ്, ഐ ആം യുവര്‍ ഡാഡ്’ എന്ന് സീനിയര്‍ സുഭാഷ് പറയാതെ പറയുന്നുണ്ട്. ചുരുങ്ങിയ സ്‌ക്രീന്‍ സ്‌പെയ്‌സില്‍ അഭിറാം രാധാകൃഷ്ണന്‍ തകര്‍ത്തെന്ന് തന്നെ പറയാം.

Content Highlight: Abhiram Radhakrishnan’s performance in Mohiniyattam

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം