ഇന്നലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നേടി പഞ്ചാബിനെ റോയല്‍ ചലഞ്ചേഴ്സ് ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് ആണ് പഞ്ചാബ് നേടിയത്.
First home game ✅
First victory ✅RCB registered their first victory of the season! 🔴⚫#ViratKohli #DineshKarthik #Cricket #IPL #RCBvPBKS #Sportskeeda pic.twitter.com/OCn5fHr96N
— Sportskeeda (@Sportskeeda) March 25, 2024
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് 19.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്സിനെ വിജയത്തില്‍ എത്തിച്ചത്. 49 പന്തില്‍ നിന്ന് 11 ഫോറും രണ്ട് സിക്സും അടക്കം 77 റണ്‍സ് നേടി വിരാട് വമ്പന്‍ തിരിച്ചുവരവാണ് ടി-ട്വന്റി ഫോര്‍മാറ്റില്‍ നടത്തിയത്. 157.14 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
No guesses for the POTM award. 🔥
King Kohli owned the stage tonight! 👑
.
.
.#ViratKohli #RCB #Cricket #IPL #RCBvPBKS #Sportskeeda pic.twitter.com/36AAWedCsN— Sportskeeda (@Sportskeeda) March 25, 2024
കോഹ്ലിയുടെ പ്രകടനത്തെക്കുറിച്ച് മുന്‍ ഇംഗ്ലണ്ട് താരം കെവിന് പീറ്റേഴ്സണ് സംസാരിച്ചിരുന്നു. വിരാട് വിരമിക്കാനാകുമ്പോള് കളിയിലെ ഏറ്റവും മികച്ച ഫിനിഷറാകുമെന്നും മുന്‍ താരം പറഞ്ഞു.
‘അവന് വിരമിക്കാന്‍ തീരുമാനിക്കുമ്പോള്‍ കളിയിലെ ഏറ്റവും മികച്ച ഫിനിഷറായി അദ്ദേഹം ഓര്‍മ്മിക്കപ്പെടും. അവന് അത് ചെയ്യാന്‍ ഇഷ്ടപ്പെടുന്നു, ഒപ്പം തന്റെ ടീമിനായി ഗെയ്മുകള് ജയിക്കുന്നത് ആസ്വദിക്കുകയും ചെയ്യുന്നു. വര്‍ഷങ്ങളായി അദ്ദേഹം ഇത് ചെയ്യുന്നു, ടീമിനായി ടോട്ടലുകള്‍ പിന്തുടരുമ്പോള് തന്റെ ശ്രദ്ധേയമായ സ്ഥിരത കാണിക്കുന്നു. അവനെ സമ്മര്‍ദം ബാധിക്കുന്നില്ല,’ കെവിന് പീറ്റേഴ്സണ് പറഞ്ഞു.
As the role suggests, King Kohli initiates the list, and DK wraps it up! 🔴⚫#viratkohli #DineshKarthik #RCB #Cricket #IPL #IPL2024 #Sportskeeda pic.twitter.com/3QraP5dZMW
— Sportskeeda (@Sportskeeda) March 25, 2024
സീസണിലെ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം റണ്‍സ് പട്ടികയില്‍ മുന്നിലെത്തിയതിന് വിരാട് പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെടുകയും ഓറഞ്ച് ക്യാപ്പും ലഭിക്കുകയും ചെയ്തു. രണ്ട് മത്സരത്തില്‍ നിന്ന് 49 ആവറേജില്‍ 98 റണ്‍സാണ് താരം നേടിയത്.
Content Highlight: A.B.D Villiers Talking About Virat Kohli
