മലയാളികളുടെ ഹൃദയം കവര്‍ന്ന നായികയാണ് മംമ്ത മോഹന്‍ദാസ്. കാന്‍സറിനെ അതിജീവിച്ച് വീണ്ടും സിനിമയില്‍ സജീവമായ താരം ഒരുപാട് പേര്‍ക്ക് പ്രചോദനവുമാണ്.

മംമ്ത ഒടുവില്‍ നടത്തിയ ഫോട്ടോഷൂട്ടിന്റെ ഏതാനും ചില ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ചിത്രങ്ങളേക്കാളുപരി താരം ഫോട്ടോകള്‍ക്ക് നല്‍കിയ ക്യാപ്ഷനുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ജെയിംസ് ബോണ്ടിന്റെ 007 എന്ന സ്റ്റിക്കര്‍ പ്രിന്റ് ചെയ്ത ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറിനൊപ്പമാണ് മംമ്ത ഫോട്ടോകളെടുത്തിരിക്കുന്നത്.

Content Highlight: Mamtha Mohandas New Photoshoot