ഇന്റര്‍നെറ്റിനോടും സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളോടും പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രിയമാണ്. ഒരു ദിവസത്തില്‍ തന്നെ മണിക്കൂറുകളോളം ഇതിന് മുമ്പില്‍ ചിലവഴിക്കുന്നവരും കുറവല്ല. എന്നാല്‍ എല്ലാ രഹസ്യങ്ങളും വെളിവാക്കേണ്ട സ്ഥലമല്ല ഓണ്‍ലൈന്‍ എന്നുള്ള കാര്യം അറിയാത്ത മട്ടിലാണ് പലരുടെയും പ്രവൃത്തി. ചില കാര്യങ്ങള്‍ ഓണ്‍ലൈനില്‍ രഹസ്യമായി തന്നെ സൂക്ഷിക്കണം. അതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ഇന്റിമേറ്റ് ഫോട്ടോകളും വീഡിയോകളും
പോസ്റ്റ് ചെയ്ത ജീവിതത്തിലെ ചില സുന്ദരനിമിഷങ്ങള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് തിരിച്ചടിയായേക്കാം. അതിനാല്‍ സഹപ്രവര്‍ത്തകരും ബോസും രക്ഷിതാക്കളും നാട്ടുകാരുമൊക്കെ കാണാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന ഫോട്ടോകള്‍ നിങ്ങള്‍ പോസ്റ്റ് ചെയ്യരുത്.
ഫോണ്‍ നമ്പര്‍
നിങ്ങളുടെ ഫോണ്‍ നമ്പറോ അഡ്രസോ പോസ്റ്റ് ചെയ്യാതിരിക്കുന്നതാണ് ഉത്തമം. കൂടാതെ സമ്മാനം, നറുക്കെടുപ്പ് എന്നൊക്കെ സന്ദേശം കണ്ടാല്‍ ഒരിക്കലും വിലാസം നല്‍കരുത്. ചിലപ്പോള്‍ ഈ ഭാഗ്യപരീക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ദൗര്‍ഭാഗ്യമായി ഭവിക്കാം.
അശ്ലീലങ്ങള്‍ പോസ്റ്റ് ചെയ്യാതിരിക്കുക
നിങ്ങള്‍ക്ക് ആരോടെങ്കിലും ദേഷ്യമോ പകയോ ഉണ്ടെങ്കില്‍ അവരെ അധിക്ഷേപിക്കുന്ന സന്ദേശങ്ങള്‍ എഴുതാന്‍ പാടില്ല.
ബാങ്ക് വിശദാംശങ്ങള്‍
സുരക്ഷിതമായ വെബ്‌സൈറ്റുകളിലൂടെ മാത്രമേ പണസംബന്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ. ഒരിക്കലും എ.ടി.എം പിന്‍ നമ്പറോ, എക്കൗണ്ട് നമ്പറോ ആര്‍ക്കും നല്‍കാന്‍ പാടില്ല. ആരെങ്കിലും ഇത്തരം വിശദാംശങ്ങള്‍ ചോദിക്കുകയാണെങ്കില്‍ അവരെ സംശയത്തോടെമാത്രം നോക്കി കാണുക.
ഓരോ നിമിഷത്തെയും വിശദാംശങ്ങള്‍ പോസ്റ്റ് ചെയ്യുക
നിങ്ങളിപ്പോള്‍ എവിടെയാണ്, എന്തു ചെയ്യുന്നു, ഇനി എങ്ങോട്ട് പോകും, വൈകുന്നേരം എവിടെ കാണും തുടങ്ങിയ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കാതിരിക്കാന്‍ കഴിവതും ശ്രദ്ധിക്കുക.
