
വിദേശഭാഷകള്‍ പഠിക്കാന്‍ കഴിയുന്ന 5 സ്മാര്‍ട്‌ഫോണ്‍ ആപ്പുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. വിദേശഭാഷകള്‍ പഠിക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഇനി മൊബൈല്‍ ആപ്പുകള്‍ വഴി വിദേശഭാഷകള്‍ അനായാസമായി പഠിച്ചെടുക്കാം. ആപ്പുകള്‍ ഇവയാണ്.
1. ബബ്ബല്‍ ആപ്പ്
ഇതില്‍ 13 വിദേശഭാഷകള്‍ ലഭ്യമാണ്. ബബ്ബല്‍ ആപ്പ് സമഗ്രമായ ഒരു വിദ്യാഭ്യാസ സിസ്റ്റം തന്നെയാണ് പ്രദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക്
അവരുടെ ഉച്ചാരണം കൂടൂതല്‍ മെച്ചപ്പെടുത്താനും രസകരമായ പാഠങ്ങള്‍ മുഖേന വേഗം പദാവലികള്‍ ഹൃദ്യസ്ഥമാക്കാനും സാധിക്കുന്നു. ബബ്ബല്‍ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും ഭാഷാ കോഴ്‌സുകള്‍ക്കായി 1 മുതല്‍ 12 മാസം വരെ സബ്‌സ്‌ക്രിപ്കഷന്‍ ചാര്‍ജ് അടക്കണം.
ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേയില്‍ നിന്നോ ബബ്ബല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
2. ഡുവോലിംഗോ
സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ഒരു തുടക്കക്കാരെന്ന നിലയില്‍ 26 ഓളം ഭാഷകളെ കുറിച്ച് പഠിക്കാന്‍ സാധിക്കുന്ന അപ്ലിക്കേഷനാണ് ഡുവോലിംഗോ. ഫ്രഞ്ച്, ജര്‍മന്‍, നോര്‍വീജിയന്‍, സ്വഹ്ലി തുടഭങ്ങിയ ഭാഷകളും മെഡിക്കല്‍ ബിസിനസ് രംഗത്തുള്ളവര്‍ക്ക് അതുമായി ബന്ധപ്പെട്ട പദങ്ങള്‍ പഠിക്കുന്നതിനും ആപ്പ് സൗകര്യമൊരുക്കുന്നു. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേയില്‍ നിന്നോ ബബ്ബല്‍ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
3 മെമ്‌റൈസ്
കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വാക്കുകള്‍ പഠിച്ചെടുക്കാന്‍ കഴിയുമെന്നതാണ് മെമ്‌റൈസ് ആപ്പിന്റെ പ്രത്യേകത. വിഷ്വല്‍ ലേണിങ് ടെക്‌നിക്കുകളും മെമ്മറി ഗെയിമുകളും ഉള്‍ക്കൊള്ളിച്ചാണ് ആപ്പ് ഭാഷാ പഠനം കൈകാര്യം ചെയ്യുന്നത്. ഒരു വൈഡ് ചോയ്‌സ് ആക്‌സസ് നല്‍കുന്ന ആപ്പ് കൂടുതല്‍ ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരില്‍ നിന്നും പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ഈടാക്കുകയും ചെയ്യും. മെമ്‌റൈസ് ആപ്പ് ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേയില്‍ നിന്നോ ബബ്ബല്‍ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
4 മൊസലിന്‍ഗ്വാ
ജെര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ് തുടങ്ങിയ വിദേശഭാഷകളാണ് മൊസലിന്‍ഗ്വാ ആപ്പ് പ്രദാനം ചെയ്യുന്നത്. ആളുകള്‍ക്ക് ഭാഷകള്‍ സ്ഥായിയായി ഹൃദ്യസ്ഥമാക്കുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. പഠിതാവിന്റെ മാനസിക ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള വീഡിയോയും ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയുള്ള ടെക്‌നിക്കാണ് ഉപയോഗിക്കുന്നത്.
5 ബുസ്സു
12 ഭാഷകളാണ് ഈ ആപ്പ് വഴി പഠിതാക്കള്‍ക്ക് ലഭ്യമാകുക. ഇവിടെ ഉപയോക്താക്കളെ ഇന്ററാക്റ്റീവ് പാഠങ്ങള്‍ പഠിപ്പിക്കുകയും തങ്ങളുടെ കഴിവുകള്‍ പ്രായോഗികമാക്കാന്‍ ലോകത്തെ മുഴുവന്‍ വക്താക്കളുമായി ബന്ധപ്പെടുകയും ചെയ്യാം. ലോകത്തെമ്പാടുമായി 50 മില്യണ്‍ ഉപയോക്താക്കളാണ് ബുസ്സു ആപ്പിനുള്ളത്. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേയില്‍ നിന്നോ ബബ്ബല്‍ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
