മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം. ചിത്രം വലിയ വിജയമായതിന് പിന്നാലെ ചിത്രത്തിന് രണ്ടാം ഭാഗവും മൂന്നാം ഭാഗവും പുറത്തിറങ്ങുകയും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ മലയാളത്തിലെ ദൃശ്യം 3യ്ക്ക് ശേഷം എല്ലാവരും കാത്തിരുന്നത് അജയ് ദേവ്ഗണ്ണിന്റെ ഹിന്ദി വേര്‍ഷനായ ദൃശ്യം 3 ദി കണ്‍ക്ലൂഷന്‍ എന്ന ചിത്രത്തിനായിരുന്നു.

ദൃശ്യം 3 ദി കണ്‍ക്ലൂഷന്‍. Photo: District
ആദ്യ രണ്ട് ഭാഗങ്ങളും മലയാളത്തിന്റെ അതേ കണ്ടന്റ് റീമേക്ക് ചെയ്യുകയായിരുന്നെങ്കിലും മൂന്നാം ഭാഗത്തില്‍ മലയാളത്തില്‍ നിന്നും കാര്യമായ മാറ്റമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ജീത്തു ജോസഫിന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ദൃശ്യം 3 ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയെങ്കിലും ഭൂരിഭാഗം പ്രേക്ഷകരെയയും സംതൃപ്തരാക്കിയിരുന്നില്ല. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇതോടെയാണ് ഹിന്ദി വേര്‍ഷനായി മലയാളികള്‍ കാത്തിരുന്നത്. മാറ്റങ്ങളോടെ തിയേറ്ററുകളിലെത്തിയ ദൃശ്യം 3 കണ്‍ക്ലൂഷന് വലിയ വരവേല്പാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഇതിന് പിന്നാലെ സംവിധായകന്‍ ജീത്തു ജോസഫിന് വലിയ ട്രോളുകള്‍ ലഭിക്കുകയാണ്. രണ്ടാം ഭാഗത്തിന് ചേരുന്ന രീതിയിലാണ് ഹിന്ദിയില്‍ മൂന്നാം ഭാഗം ഒരുക്കിയതെന്നും മലയാളത്തിലേത് പോലെ ബോക്‌സ് ഓഫീസ് വിജയം മാത്രം മുന്നില്‍ കണ്ട് ഒരുക്കിയ കഥയല്ലെന്നുമാണ് കമന്റുകള്‍.

ദൃശ്യം 3 ദി കണ്‍ക്ലൂഷന്‍. Photo: District
ഇപ്പോഴിതാ നാല് ദിവസം കൊണ്ട് ദൃശ്യം 3 ദി കണ്‍ക്ലൂഷന് ലഭിച്ച കളക്ഷനാണ് സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്. വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രം ഓപ്പണിങ് ദിനത്തില്‍ 93 കോടിയോളം നേടിയായിരുന്നു റെക്കോര്‍ഡിട്ടത്. ഹിന്ദിയിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപ്പണിങ്ങായി ദൃശ്യം 3 മാറിയിരുന്നു. ആദ്യദിനത്തിലെ വമ്പന്‍ കളക്ഷനടക്കം ചിത്രം 292 കോടി രൂപയോളമാണ് ദൃശ്യം 3 സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ 192 കോടിയോളം ചിത്രം ഇന്ത്യയില്‍ നിന്നും മാത്രമായാണ് നേടിയിരിക്കുന്നതെന്നും കാണാം.
Content Highlight: 4 Days collection report of Ajay Devgan’s Drishyam 3 the conclusion
