ഷൊര്‍ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് 12 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രാക്കില്‍ വെള്ളം കയറിയതും മണ്ണിടിച്ചിലുമാണു കാരണം.
ചില ദീര്‍ഘദൂര ട്രെയിനുകള്‍ തിരുനെല്‍വേലി ഈറോഡ് വഴി തിരിച്ചുവിട്ടു. ബാലരാമപുരത്തിനു സമീപം ട്രാക്കില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇതേത്തുടര്‍ന്ന് ഏറനാട് എക്‌സ്പ്രസ്സും പരശുറാം എക്‌സ്പ്രസ്സും വൈകും.
ഇന്നുച്ചയോടെ മംഗലാപുരം റൂട്ടില്‍ ഗതാഗതം പുനഃസ്ഥാപിക്കാനാവുമെന്നും അധികൃതര്‍ പറഞ്ഞു.
ഇന്ന് പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയ ട്രെയിനുകള്‍:
- തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്സ് (12082) കണ്ണൂരിനും ഷൊര്‍ണൂരിനു ഇടയില്‍ ഓടില്ല.
- തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്‌സ്പ്രസ്സ് (17229) തിരുവനന്തപുരത്തിനും കോയമ്പത്തൂരിനും ഇടയില്‍ ഓടില്ല.
- മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്സ് (16649) മംഗലാപുരത്തിനും വടക്കാഞ്ചേരിക്കും ഇടയില്‍ ഓടില്ല.
- തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603) റദ്ദാക്കി.
- പാലക്കാട്-എറണാകുളം മെമു (66611) റദ്ദാക്കി.
- കോഴിക്കോട്-തൃശ്ശൂര്‍ പാസഞ്ചര്‍ (56664) റദ്ദാക്കി.
- വെരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസ്സ് (16333) കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ ഓടില്ല.
- കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് (16308) റദ്ദാക്കി.
- തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്സ് (16346) റദ്ദാക്കി.
- കൊച്ചുവേളി-ചണ്ഡീഗഢ് സമ്പര്‍ക്കക്രാന്തി (12217) റദ്ദാക്കി.
- തിരുവനന്തപുരം-ഇന്‍ഡോര്‍ അഹല്യനഗരി എക്‌സ്പ്രസ്സ് (22646) റദ്ദാക്കി.
- തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്സ് (12076) റദ്ദാക്കി.
- തിരുവനന്തപുരം-മുംബൈ സി.എസ്.ടി എക്‌സ്പ്രസ്സ് (16332) റദ്ദാക്കി.
- നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ്സ് (16606) തൃശ്ശൂരിനും മംഗലാപുരത്തിനുമിടയില്‍ ഓടില്ല. ഇന്ന് തൃശ്ശൂര്‍ വരെ മാത്രം.
- നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്‌സ്പ്രസ്സ് (16650) വടക്കാഞ്ചേരിക്കും മംഗലാപുരത്തിനും ഇടയില്‍ ഓടില്ല. സര്‍വീസ് വടക്കാഞ്ചേരി മാത്രം.
- കന്യാകുമാരി-മുംബൈ സി.എസ്.ടി ജയന്തി ജനത (16382) നാഗര്‍കോവില്‍, തിരുനെല്‍വേലി, മധുര ഈറോഡ് വഴി തിരിച്ചുവിട്ടു.
- തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ്സ് ഇന്നും നാളെയും തിരുനെല്‍വേലിക്കും പുനലൂരിനും ഇടയില്‍ ഓടില്ല.
