മലയാള സിനിമയ്ക്ക് നല്ല വര്‍ഷമായിരുന്നു 2026. കോടി ക്ലബ്ബുകളില്‍ ഇടം നേടിയ ഒട്ടനവധി ചിത്രങ്ങളാണ് ഈ വര്‍ഷം മലയാളത്തില്‍ നിന്നും പുറത്തിറങ്ങിയത്. ആട് 3യും, ദൃശ്യം 3യും, വാഴ 2വും ബെത്‌ലഹേം കുടുംബ യൂണിറ്റും അടക്കം ഒട്ടനവധി ചിത്രങ്ങളായിരുന്നു ഈ വര്‍ഷം പുറത്തിറങ്ങിയത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് 300 കോടിയിലധികം നേടി വന്‍ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും നേടിയത്. മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായും ബെത്‌ലഹേം മാറിയിരുന്നു.

പുലിമുരുകന്‍. Photo: Jio Hotstar
ഈ വര്‍ഷത്തിലെ രണ്ടാമത്തെ ഇന്‍ഡസ്ട്രി ഹിറ്റായി ബെത്‌ലഹേം മാറുകയും ചെയ്തിരുന്നു. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം മാസങ്ങള്‍ക്കുള്ളില്‍ തകരുന്ന വിധത്തില്‍ മികച്ച നിലയിലാണ് നിലവിലെ മലയാള സിനിമാ വ്യവസായം. എന്നാല്‍ ഇതിന്റെയെല്ലാം തുടക്കമായി പലരും കണക്കാക്കുന്നത് മോഹന്‍ലാല്‍ ചിത്രം പുലിമുരുകനെയാണ്. 2016ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രമായിരുന്നു.
അന്യഭാഷകളില്‍ മാത്രം നൂറ് കോടി ചിത്രങ്ങള്‍ കണ്ട മലയാളികള്‍ക്ക് ആദ്യമായി ഈ ക്ലബ്ബിലേക്ക് അവസരം നേടി നല്‍കിയതാകട്ടെ മോളിവുഡ് ബോക്‌സ് ഓഫീസിന്റെ അവസാന വാക്കായ മോഹന്‍ലാലും. ഹിറ്റ് സംവിധായകനായ വൈശാഖ് സംവിധാനം ചെയ്ത് പുലിമുരുകനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ മുമ്പ് കണ്ടിട്ടില്ലാത്ത വിധം മലയാള സിനിമാ ലോകം ചിത്രത്തെ ആഘോഷമാക്കുകയായിരുന്നു.
2016 ഒക്ടോബര്‍ ഏഴിനായിരുന്നു ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന്റെ പത്താം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയുടെ ഗതി തന്നെ മാറ്റിമറിച്ച ചിത്രത്തെ ചര്‍ച്ചയാക്കുകയാണ് സിനിമാലോകം. റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടപ്പോഴെത്തിയ നോട്ട് നിരോധനത്തെയും മറികടന്നായിരുന്നു പുലിമുരുകന്‍ 100 കോടിയെന്ന നേട്ടത്തിലെത്തിയത്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും മാത്രമായാണ് നൂറില്‍ 75 കോടിയും നേടിയതെന്ന പ്രത്യേകതയും പുലിമുരുകനുണ്ട്.

പുലിമുരുകന്‍. Photo: IMDB
ചിത്രം പുറത്തിറങ്ങി പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മലയാളത്തിലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളുടെ ലിസ്റ്റില്‍ നിന്നെല്ലാം ചിത്രം പുറന്തള്ളപ്പെട്ടെങ്കിലും ചരിത്രത്തില്‍ പുലിമുരുകന് എന്നും ഇളക്കം തട്ടാത്ത സ്ഥാനമുണ്ടെന്ന് പറയുകയാണ് സിനിമാ പേജുകള്‍. മറ്റ് ഇന്‍ഡസ്ട്രികളിലെ പോലെ മലയാള സിനിമയ്ക്കും ബിഗ് ബജറ്റ് ചിത്രങ്ങളെടുക്കാന്‍ ആത്മധൈര്യം നല്‍കുന്നതില്‍ പുലിമുരുകന്‍ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്.
Content Highlight: 10th anniversary of Malayalam Movie Pulimurukan
