ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് രക്ഷനേടാനും സൗന്ദര്യസംരക്ഷണത്തിനും അത്യാന്താപേക്ഷതിമാണ് വ്യായാമങ്ങള്‍. നടത്തം മുതല്‍ നിരവധി വ്യായാമമുറകള്‍ നമുക്കറിയാം. എന്നാല്‍ വ്യായാമത്തിനൊപ്പം കുറച്ച് സന്തോഷവും കൂടി ലഭിക്കുന്ന കാര്യമാണെങ്കിലോ?

വ്യായാമം പതിവാക്കാനുള്ള മടി താനേ മാറില്ലേ… സുംമ്പ എന്ന ഹൃദയാരോഗ്യ വ്യായാമമുറയാണ് ഇപ്പോള്‍ ഈ മേഖലയിലെ ട്രെന്റ്. സംഗീതത്തിന്റെ അകമ്പടിയില്‍ നൃത്തവും എയ്‌റോബിക് മൂവ്‌മെന്റും നമ്മുടെ ശരീര സൗന്ദര്യം വര്‍ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളിനെ കത്തിച്ചുകളയുകയും ചെയ്യും.

കൊളംമ്പിയയയാണ് സുംമ്പയുടെ ജന്മദേശം. നൃത്തസംവിധായകനായ ആല്‍ബര്‍ട്ട് ബീറ്റ്‌പേഴ്‌സ് ആണ് സുംമ്പ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമേ സുംമ്പ ചെയ്യാന്‍ പാടുള്ളൂ. ആയിരം കലോറി വരെ സുംമ്പ പ്രാക്ടീസിലൂടെ എളുപ്പം കരിച്ചുകളയാം.

പല എയറോബിക് സെന്ററുകളിലും ഇപ്പോള്‍ സുംമ്പയാണ് പ്രാക്ടീസ് ചെയ്യുന്നത്. സുംമ്പ വിദഗ്ധരുടെ സാന്നിധ്യത്തിലാണ് ഇത് അഭ്യാസിക്കാന്‍ നല്ലത്. ഫിറ്റ്‌നസ് സെന്ററുകളില്‍ സുംമ്പ കൂടി ഉള്‍പ്പെടുത്തിയുള്ള പാക്കേജുകള്‍ ലഭ്യമാണ്.