പിച്ചിലിക്കുള്ള തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കി ഇന്ത്യയുടെ എക്കാലത്തേയും വെടിക്കെട്ട് ബാറ്ററായ യുവരാജ് സിംഗ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കുവെച്ചിരിക്കുന്നത്.

കട്ടക്കില്‍ വെച്ച് നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനത്തിന്റെ വീഡിയോ പങ്കുവെച്ചാണ് താരം പിച്ചിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് വ്യക്തമാക്കുന്നത്. 25ന് 3 വിക്കറ്റ് എന്ന നിലയില്‍ കാലിടറിയ ടീമിനെ അന്ന് യുവരാജിന്റെ ഇന്നിംഗ്‌സാണ് രക്ഷിച്ചത്. 127 പന്തില്‍ 150 റണ്‍സെന്ന ഏകദിനത്തില്‍ യുവരാജിന്റെ മികച്ച സ്‌കോറും ആ കളിയില്‍ നിന്നുമാണ് സ്വന്തമാക്കിയത്.

Content Highlight: Yuvraj announces his comeback to the pitch