മുംബൈ: സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണത്തിലെ ജനപ്രിയ ബ്രാന്‍ഡായ ഷവോമി ഇന്ത്യയില്‍ ലാപ്ടോപ്പ് നിര്‍മ്മാണത്തിലേക്കും കടക്കുന്നു. നേരത്തെ ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മറ്റ് ലാപ്ടോപ്പ് നിര്‍മ്മാതാക്കളായ ഡെല്‍, ഐസര്‍, ലെനോവൊ, ആസ്യൂസ് എന്നിവരെ ടാഗ് ചെയ്ത് ഹലോ എന്ന് പറഞ്ഞാണ് ഇത് സംബന്ധിച്ച സൂചന കമ്പനി നല്‍കിയത്.
ഷവോമി ഇന്ത്യയുടെ എം.ഡി മനു ജെയ്ന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
𝐈𝐓’𝐒 𝐓𝐈𝐌𝐄 !!
Mi fans, you have waited and waited and waited. And now, IT’s TIME!
RT with #WhatsNextFromMi if you know what’s coming? 😎 🔁 #Xiaomi ❤️ pic.twitter.com/FUUNU9WoCk
— Manu Kumar Jain (@manukumarjain) May 27, 2020
‘ഇതാണ് സമയം’, എം.ഐ ആരാധകരെ നിങ്ങള്‍ കാത്തിരുന്നു കൊണ്ടേയിരിക്കുകയായിരുന്നു എന്ന ക്യാപ്ഷനോടെ ഒരു ലാപ്ടോപ്പിന് മുന്നിലിരിക്കുന്നതായിരുന്നു വീഡിയോ. വാട്സ്നെക്സ്റ്റ് ഫ്രം എം.ഐ എന്ന ഹാഷ്ടാഗും ഇനി എന്താണ് വരുന്നതെന്ന് നിങ്ങള്‍ക്കറിയുമോ എന്ന ചോദ്യവും ട്വീറ്റിലുണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
