പ്രൊഫഷണല്‍ റെസ്‌ലിങ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഇതിഹാസം ജോണ്‍ സീന (John Cena) ഹീല്‍ (വില്ലന്‍ ക്യാരക്ടര്‍) ആയി മാറിയത്. വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയ്ന്‍മെന്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ബേബി ഫേസ് (നായക കഥാപാത്രം) ഒട്ടും പ്രതീക്ഷിക്കാത ഹീല്‍ ടേണ്‍ ആയതില്‍ ലോകമെമ്പാടുമുള്ള പ്രൊ റെസ്‌ലിങ് ആരാധകര്‍ ഒന്നടങ്കം ഞെട്ടിയിരുന്നു.
ഡബ്ല്യൂ.ഡബ്ല്യൂ.ഇ പേ പെര്‍ വ്യൂ ആയ എലിമിനേഷന്‍ ചേംബറില്‍ (Elimination Chamber) ചാമ്പ്യന്‍ കോഡി റൂഡ്‌സിനെ (Cody Rhodes) ലോ ബ്ലോ ചെയ്തുകൊണ്ടാണ് സീന വില്ലന്‍ ക്യാരക്ടറിലേക്ക് മാറിയത്. ദി റോക്കിന്റെ (The Rock) സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ ഹീല്‍ ടേണ്‍ എന്നതും ശ്രദ്ധേയമായിരുന്നു.
സീനയുടെ പേരില്‍ കുറിക്കപ്പെടുന്ന രണ്ടാമത് ഗിന്നസ് റെക്കോഡാണിത്. മേക്ക് എ വിഷ് ഫൗണ്ടേഷനിലൂടെ ഏറ്റവുമധികം ആഗ്രഹം പൂര്‍ത്തീകരിച്ചതിന്റെ റെക്കോഡാണ് സീനയുടെ പേരിലുള്ള മറ്റൊരു ഗിന്നസ് റെക്കോഡ്.

സെത് റോള്ളിന്‍സ് (Seth Rollins), ഡ്രൂ മാക്കിന്റ്റയര്‍ (Drew McIntyre), ഡെയ്മിയന്‍ പ്രീസ്റ്റ് (Damien Priest), ലോഗന്‍ പോള്‍ (Logan Paul), സി.എം. പങ്ക് (CM Punk) എന്നിവരായിരുന്നു ജോണ്‍ സീനയ്ക്ക് പുറമെ 2025 എലിമിനേഷന്‍ ചേംബറില്‍ മാറ്റുരച്ച മറ്റ് താരങ്ങള്‍.
മാച്ചിന്റെ അവസാന ഘട്ടത്തില്‍ സി.എം. പങ്ക് സെത് റോള്ളിന്‍സിനെ എലിമിനേറ്റ് ചെയ്യുകയായിരുന്നു. സി.എം. പങ്ക് തന്റെ ഫിനിഷറായ ജി.ടി.എസ്സും (ഗോ റ്റു സ്ലീപ്പ്) പിന്നാലെ സീന ആറ്റിറ്റിയൂഡ് അഡ്ജസ്റ്റ്‌മെന്റും യൂസ് ചെയ്യുകയും പങ്ക് റോള്ളിന്‍സിനെ പിന്‍ ചെയ്യുകയുമായിരുന്നു.
