വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ ആദ്യ റൗണ്ടിലെ അവസാന ഘട്ട മത്സരം കളിക്കാന്‍ ഇന്ത്യ ചാമ്പ്യന്‍സ് ഇന്നിറങ്ങുന്നു. നോര്‍താംപ്ടണിലെ കൗണ്ടി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സാണ് എതിരാളികള്‍.

ടൂര്‍ണമെന്‍നിന്റെ സെമി ഫൈനല്‍ ബെര്‍ത് ഉറപ്പിക്കാന്‍ ഇന്ത്യക്ക് ഈ മത്സരം നിര്‍ണായകമാണ്. നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.