തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് തുടരും. മോഹൻലാൽ, ശോഭന എന്നിവർ പ്രധാനകഥാപാത്രമായി എത്തിയ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം നിർവഹിച്ചത് കെ. ആർ. സുനിൽ, തരുൺ മൂർത്തി എന്നിവർ ചേർന്നാണ്. എം. രഞ്ജിത്താണ് ചിത്രം നിർമിച്ചത്.
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് തുടരും. മോഹൻലാൽ, ശോഭന എന്നിവർ പ്രധാനകഥാപാത്രമായി എത്തിയ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം നിർവഹിച്ചത് കെ. ആർ. സുനിൽ, തരുൺ മൂർത്തി എന്നിവർ ചേർന്നാണ്. എം. രഞ്ജിത്താണ് ചിത്രം നിർമിച്ചത്.
15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകതയോട് കൂടിയാണ് ആദ്യം മുതൽ ശ്രദ്ധിക്കപ്പെട്ടത്. പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ ചിത്രം തിയേറ്ററിലെത്തിയപ്പോൾ സിനിമ വൻഹിറ്റായി മാറി. ഷൺമുഖത്തിനെയും ലളിതയെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോൾ ശോഭനയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി.

ഇതുവരെ കാണാത്ത ജോഡിയല്ല സിനിമക്ക് വേണ്ടതെന്നും മലയാളി ഹൃദയത്തിലേറ്റിയ വീണ്ടും കാണാനിഷ്ടപ്പെടുന്ന കൂട്ടാണ് വേണ്ടതെന്നും തനിക്ക് തോന്നിയെന്നും ആ തിരിച്ചറിവ് ശോഭനയെന്ന പേരിലേക്ക് കൊണ്ടുവന്നുവെന്നും തരുണ്‍ പറയുന്നു.
കൈയിലൊരു മാണിക്യം വെച്ചിട്ടാണ് നമ്മള്‍ മറ്റുപലതും ആലോചിക്കുന്നതെന്ന് താന്‍ നിര്‍മാതാവിനോട് പറഞ്ഞെന്നും അങ്ങനെ ശോഭനയോട് ചോദിച്ച് അവര്‍ക്ക് ഓക്കെയല്ലെങ്കില്‍ മാത്രം മറ്റൊരാളെക്കുറിച്ച് അന്വേഷിക്കാമെന്ന് തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ ശോഭനയോട് സംസാരിച്ചപ്പോള്‍ ചില ആശങ്കകള്‍ പങ്കുവെച്ചെന്നും സംവിധായകനുമായി സംസാരിച്ച് ഓക്കെയായാല്‍ മാത്രം തീരുമാനം പറയാം എന്നാണ് ശോഭന മറുപടി നല്‍കിയതെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ & സ്റ്റൈല്‍ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതുവരെ കാണാത്ത ജോഡിയല്ല, മലയാളി ഹൃദയത്തിലേറ്റിയ, കണ്ടിഷ്ടപ്പെട്ട, വീണ്ടും വീണ്ടും കാണാന്‍ ഇഷ്ടപ്പെടുന്ന കൂട്ട് വരുമ്പോഴാണ് കഥ കൂടുതല്‍ മനസിലേക്കെത്തുക എന്ന തിരിച്ചറിവ് ഞങ്ങളെ ശോഭനയെന്ന പേരിലേക്ക് കൊണ്ടുവന്നു.
കൈയിലൊരു മാണിക്യം വെച്ചിട്ടാണ് നമ്മള്‍ മറ്റുപലതും ആലോചിക്കുന്നതെന്ന് രഞ്ജിത്തേട്ടനോടും പറഞ്ഞു. ശോഭന മാമിനോട് ചോദിക്കാമെന്നും അവര്‍ക്ക് സമ്മതമല്ലെങ്കില്‍ മാത്രം മറ്റൊരാളെക്കുറിച്ച് ചിന്തിക്കാമെന്നും ഞങ്ങള്‍ തീരുമാനിച്ചു.
രണ്ടും കല്‍പിപിച്ച് രഞ്ജിത്തേട്ടന്‍ ശോഭന മാഡത്തെ വിളിച്ചു. നിര്‍മാതാവുമായുള്ള ആദ്യ സംസാരത്തില്‍ അവര്‍ ചില ആശങ്കകള്‍ പങ്കുവെച്ചു.

പുതിയ സംവിധായകരുടെ രീതികളൊന്നും വശമില്ല, ലാലേട്ടനൊപ്പം അഭിനയിക്കുന്നതിന് താത്പര്യമുണ്ടെങ്കിലും സംവിധായകനുമായി സംസാരിച്ച് ഓക്കെയായാല്‍ മാത്രം തീരുമാനം പറയാം എന്നും അവര്‍ മറുപടി നല്‍കി,’ തരുണ്‍ പറയുന്നു.
Content Highlight: We wanted a pair that would capture the hearts of Malayalis and make them want to see it again Says Tharun Moorthy